HOME
DETAILS
MAL
സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്: പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി
backup
June 26 2018 | 04:06 AM
കൊച്ചി: സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ വിവിധ ഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. പി.ടി തോമസ് എം.എല്‍.എയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി വിവരം നിയമസഭയെ അറിയിച്ചത്. രണ്ടാംഘട്ടത്തിലെ കളമശ്ശേരി എച്ച്.എം.ടി റോഡ് മുതല്‍ എന്‍.എ.ഡി വരെയുള്ള 2.7 കിലോമീറ്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. എന്‍.എ.ഡിയുടെ ഭൂമി സംബന്ധിച്ച അപേക്ഷ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. എന്‍.എ.ഡി മുതല്‍ മഹിളാലയം വരെയുള്ള 6.5 കി. മീറ്റര്‍ ദൂരത്തിന്റെ നിര്‍മ്മാണത്തിനുള്ള 450 കോടി രൂപയുടെ പദ്ധതി കിഫ്ബി അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."