വിദ്യാര്‍ഥികള്‍ക്ക് നല്കിയ സര്‍ട്ടിഫിക്കറ്റില്‍ പ്രിന്‍സിപ്പല്‍ ഒപ്പുവച്ചില്ല
ആര്‍പ്പൂക്കര : വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ സര്‍ട്ടിഫിക്കറ്റില്‍ പ്രിന്‍സിപ്പല്‍ ഒപ്പുവക്കാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കളും പ്രിന്‍സിപ്പലുമായി വാക്ക് തര്‍ക്കം. തുടര്‍ന്ന് എസ്.എഫ് ഐ യുടെ നേതൃത്വത്തില്‍ പ്രിന്സിപ്പാളെ ഉപരോധിച്ചു.
രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ഉപരോധസമരത്തെ തുടര്‍ന്ന്, പ്രിന്‍സിപ്പല്‍ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പുവയ്ക്കാമെന്ന ഉറപ്പിന്മേല് സമരം അവസാനിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ 10 നായിരിന്നു സംഭവം.കോട്ടയം, ആര്‍പ്പുക്കര ഗവ: മെഡിക്കല്‍ കോളജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ, ഹ്യുമാനറ്റീസിന്റെ ഒരു ബാച്ചിലെ 52 വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ സര്‍ട്ടിഫിക്കറ്റിലാണ് സീല്‍ പതിച്ചശേഷം, ഒപ്പിടാതെ നല്‍കിയത്.
ജൂണ്‍ 13ന് വിതരണത്തിനായി എത്തിയെങ്കിലും 16 മുതലാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്.സ്കൂളില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റുകളുമായി, വിദ്യാര്‍ത്ഥികള്‍ വിവിധ കോളജ് കളി ല്‍ ഉപരിപഠനത്തിനുള്ള പ്രവേശനത്തിനെത്തിയപ്പോഴാണ് സര്‍ട്ടിഫിക്കറ്റില്‍ പ്രിന്‍സിപ്പലിന്റെ ഒപ്പു ഇല്ലെന്ന് ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്ന് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളും, ചില രക്ഷിതാക്കളും സ്കൂളിലെത്തി പ്രിന്‍സിപ്പലിനോട് വിവരം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.സംഭവം വിവാദമായതോടെ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ അനേഷണത്തിന് ഉത്തരവിട്ടു. ഫിസിക്സ് അദ്ധ്യാപികയായ ഇവരുടെ അദ്ധ്യാപന രീതിക്കെതിരെ ചില വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചിരിന്നു.
കൂടാതെ സ്കൂളിലെ വിനോദയാത്രയുമായും, ഈ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെതിരെ ജോയിന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളായിരിക്കാം, രണ്ട് ഹുമാനിറ്റീസും, ഒരു സയന്‍സ് ബാച്ചും ഉള്‍പ്പെടെ മൂന്നു ബാച്ചുള്ള സ്കൂളില്‍, ഒരു ബാച്ചില്പ്പെട്ടവര്ക്ക് മുഴുവന്‍ പേര്‍ക്കും, സര്‍ട്ടിഫിക്കറ്റ് ഒപ്പിടാതെ നല്‍കിയതെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പറയുന്നു.
100 രൂപാ ടി.സി.യും, സ്വഭാവ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിനായി നിര്‍ബന്ധപൂര്‍വ്വം വാങ്ങുന്നതായും പറയുന്നു. അതേ സമയം സര്‍ട്ടിഫിക്കറ്റില്‍ ഒപ്പുവയ്ക്കാതിരുന്നത് മനപൂര്‍വ്വമല്ലെന്നും, മറ്റ് തിരക്കുകള്‍ക്കിടയില്‍ വിട്ടു പോയതാണെന്നും, പ്രിന്‍സിപ്പല്‍ പ്രിന്സിഗ്രി ഗോറിയസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."