ലോക്സഭാ തെരഞ്ഞെടുപ്പ്: തന്ത്രങ്ങള്‍ മെനയാന്‍ മായാവതിയും അഖിലേഷും
ലഖ്നോ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിഎസ്.പി സഖ്യത്തിനായി തന്ത്രങ്ങള്‍ മെനയാന്‍ മായാവതിയും അഖിലേഷ് യാദവും ലഖ്നോവില്‍ കൂടിക്കാഴ്ച നടത്തി.
മായാവതിയുടെ വസതിയില്‍ നടന്ന ചര്‍ച്ച ഒന്നരമണിക്കൂര്‍ നീണ്ടു. സംയുക്ത റാലികളും പൊതുയോഗങ്ങളും ചേരുന്നത് സംബന്ധിച്ച് ചര്‍ച്ചയില്‍ തീരുമാനമായി എന്നാണ് വിവരം.
നേരത്തെ, സഖ്യപ്രഖ്യാപന സമയത്ത് ബി.എസ്.പി 38 ഉം എസ്.പി 37ഉം സീറ്റുകളില്‍ മത്സരിക്കുമെന്ന് ഇരു നേതാക്കളും അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് കോട്ടയായ റായ്ബറേലിയിലും അമേത്തിയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുള്ള ഉത്തര്‍പ്രദേശിലെ 80 സീറ്റുകളിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസും പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ രാവിലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലുള്ള ദലിത് നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ സന്ദര്‍ശിച്ചതിനു പിറകെയാണ് ബി.എസ്.പി എസ്.പി യോഗം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."