ആദിവാസി മേഖലയില്‍ പനി പടര്‍ന്ന് പിടിക്കുന്നതായി സൂചന: മേഖലയില്‍ ഇന്ന് ഡി.എം. ഒ സന്ദര്‍ശനം നടത്തും
അടിമാലി: പഞ്ചായത്തിലെ ആദിവാസി മേഖലയില്‍ പനി പടര്‍ന്ന് പിടിക്കുന്നതായി സൂചന. ഒരു ആദിവാസി സ്ത്രീ മരിച്ചത് പനി ബാധിച്ചാണെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തലോടെ അടിമാലി മേഖലയില്‍ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.ആറ് പേരെ പനി ബാധിച്ച് അടിമാലിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.അടിമാലി പഞ്ചായത്തിലെ പ്ലാമലകുടി ആദിവാസി കോളനിയിലെ തങ്കരാജിന്റെ മകള്‍ പതിമി(34) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വിദഗ്ധ ചികില്‍സയ്ക്കായ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം പനി ബാധിച്ച പ്ലാമലകുടിയിലെ അല്ലിമുത്തു എന്ന യുവാവ് മരിച്ചിരുന്നു.അന്ന് തന്നെയാണ് ആനച്ചാല്‍ ടൗണിന് സമീപം താമസിക്കുന്ന കുഴികാട്ട് മറ്റത്തില്‍ പീതാംബരന്റെ മകന് രതീഷ്(13) ചികില്‍സയ്ക്കിടെ മരിച്ചത്.നാല് ദിവസം മുന്‍പ് തൊടുപുഴ ഏഴല്ലൂരിന് സമീപം താമസിക്കുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ വൈഗ സുനിലും പനി ബാധിച്ച് മരിച്ചിരുന്നു.
അടിമാലി പഞ്ചായത്തിലെ പ്ലാമല കുടിയില്‍ നിരവധി പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. ഇന്നലെ നാല് പേര് അടിമാലി താലൂക്ക് ആശുപത്രിയിലും,രണ്ട് പേര് സ്വകാര്യ ആശുപത്രിയിലും ചികില്‍സ തേടി. ഇന്ന് പ്ലാമലക്കുടിയില്‍ ഡി എം ഒ സന്ദര്‍ശിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."