ഗണിതം മധുരമാക്കി ആര്യാട് ബ്ലോക്കിലെ സ്‌കൂളുകള്‍
ആലപ്പുഴ: കണക്കിലെ കുരുക്കഴിക്കാന്‍ ആര്യാട് ബ്ലോക്കിലെ സ്‌കൂളുകള്‍.
ഇവിടത്തെ കുട്ടികള്‍ക്കിനി കണക്കിനെ പേടിക്കേണ്ട. കണക്ക് പഠിക്കുന്നതോര്‍ത്ത് വിഷമിക്കേണ്ടി വരികയുമില്ല.
ബ്ലോക്ക് പ്രദേശത്തെ ഓരോ സ്‌കൂളിലും നാലാം ക്ലാസുമുതല്‍ ഏഴാം ക്ലാസുവരെ ഗണിത ലാബുകള്‍ ഒരുക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത്. സാമ്പ്രദായികമായ ഗണിത പഠനത്തില്‍ നിന്നും വേറിട്ട് രസകരമായ രീതിയില്‍ വിദ്യാര്‍ഥികളെ കണക്ക് പഠിപ്പിക്കുന്നതാണ് ഗണിതം മധുരം പദ്ധതി.
2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ യു.പി ക്ലാസുകളില്‍ എല്ലാ സ്‌കൂളുകളിലും ഗണിത ലാബ് സംവിധാനം ഒരുക്കിയ ആദ്യ ബ്ലോക്കായി ആര്യാട് മാറും.
ഇതിന്റെ പ്രാഥമിക പരിശീലന ശില്പശാല കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്നു.
വിദഗ്ധരായ ഫാക്കല്‍റ്റികളും ബ്ലോക്ക് പ്രദേശത്തെ സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകരും പങ്കെടുത്തു.
പരിശീലനത്തില്‍ പങ്കെടുത്ത എല്ലാ അധ്യാപകര്‍ക്കും പദ്ധതി പ്രകാരമുള്ള പ്രായോഗിക പരിശീലനം നല്‍കി. തുടര്‍ന്ന് ക്യാമ്പ് അംഗങ്ങള്‍ പ്രീതികുളങ്ങര എല്‍ .പി സ്‌കൂളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഗണിതലാബ് സന്ദര്‍ശിക്കുകയും ചെയ്തു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്‍ പി സ്‌നേഹജന്‍ അധ്യക്ഷനായ ശില്പശാല ബ്ലോക്ക് പ്രസിഡന്റ് ഷീന സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
വിലഞ്ചിത ഷാനവാസ്, യു. സുരേഷ് കുമാര്‍, വി .വി മോഹന്‍ദാസ്, കെ ശ്രീദേവി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്‍ രജിത്ത് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് വികസനകാര്യ ചെയര്‍മാന്‍ ജയന്‍ തോമസ് സ്വാഗതം പറഞ്ഞു.
സംസ്ഥാന തല റിസോഴ്‌സ് പേഴ്‌സണ്‍സ് ശ്രീകുമാര്‍, സജീഷ്, തുളസീദാസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ടി. ശ്രീഹരി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."