റോഡ് നവീകരണം: അന്‍പതോളം കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍
കുന്നുംകൈ: ഇടത്തോട് നിലേശ്വരം റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി റോഡരികിലുള്ള അന്‍പതോളം കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നു. നമ്പ്യാര്‍ കൊച്ചി, എറളാല്‍, കായക്കുന്നു പ്രദേശങ്ങളിലെ ജനങ്ങളാണ് അശാസ്ത്രീയമായ മണ്ണിടിക്കലിനെ തുടര്‍ന്ന് ദുരിതം പേറുന്നത്. വീതി കൂട്ടുന്നതിന്റെ ഭാഗമായി പാര്‍ശ്വ ഭാഗങ്ങളില്‍ നിന്നു മണ്ണെടുത്തതാണു സമീപത്തുള്ള വീടുകള്‍ക്കു ഭീഷണിയായത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്‍ ആല്‍മരങ്ങളും ഇതിനായി മുറിച്ചുമാറ്റേണ്ടി വന്നു. പ്രവര്‍ത്തി നടക്കുന്ന ഭാഗങ്ങള്‍ ചെളിക്കുളമായതിനാല്‍ കാല്‍നട യാത്രയും ദുസ്സഹമായിരിക്കുകയാണ്. അന്‍പതു വര്‍ഷത്തോളം പഴക്കമുള്ള റോഡ് നവീകരണ പ്രവര്‍ത്തി കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നവംബറിലാണ് അന്നത്തെ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞാണ് ഉദ്ഘാടനം ചെയ്തത്. പ്രവര്‍ത്തി എവിടെനിന്നു തുടങ്ങണമെന്ന തര്‍ക്കത്തില്‍ ആദ്യ ഘട്ടത്തില്‍ നിര്‍മാണം നീണ്ടു പോയിരുന്നു. ഇടത്തോട് നിന്ന് അഞ്ചു കി. മീ വീതി കൂട്ടി ടാറിംഗ് നടത്താനായി അഞ്ചു കോടി രൂപയാണ് ആദ്യം അനുവദിച്ചത് . ഈ തുക അപര്യാപ്തമായതിനാല്‍ രണ്ടാം ഘട്ടത്തില്‍ വീണ്ടും രണ്ടരക്കോടി അനുവദിച്ചു.
എന്നാല്‍ നിലവിലുള്ള റോഡിന്റെ ആറു മീറ്ററില്‍ നിന്ന് പത്ത് മീറ്റര്‍ ഉയര്‍ത്തിയും കള്‍വര്‍ട്ടും ഓവുചാല്‍ നിര്‍മാണത്തിനുമായി അനുവദിച്ച തുക കുറവുമായതിനാല്‍ റിവേഴ്‌സ് എസ്റ്റിമേറ്റിനായി സര്‍ക്കാറിനെ സമീപിച്ചിരിക്കുകയാണന്നു ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഇതു ലഭ്യമായാല്‍ പാര്‍ശ്വ ഭിത്തിയും ആവശ്യമായ ഓവുചാലും നിര്‍മിക്കാന്‍ം സാധിക്കും.
തുടക്കം മുതല്‍ ഇതിനായി ആക്ഷന്‍ കമ്മിറ്റി നിരന്തരം ശ്രമം നടത്തിയിരുന്നു. മന്ത്രി ചന്ദ്രശേഖറിന്റെ ശ്രമ ഫലമായി ബജറ്റില്‍ 25 കോടി രൂപ വീണ്ടും അനുവദിക്കപ്പെട്ടതോടെ നിലവിലുള്ള യാത്രാക്ലേശത്തിനു പരിഹാരമാകുമെന്നും മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന സമീപവാസികളുടെ ആശങ്ക മാറ്റണമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ പി ബാലചന്ദ്രന്‍, മുസ്തഫ തായന്നൂര്‍, എ സി എ ലത്തീഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."