HOME
DETAILS

കഠിനംകുളത്ത് നിന്നുള്ള കടത്തുവള്ളം സര്‍വിസ് നിലച്ചിട്ട് മൂന്നുമാസം

  
backup
June 26 2018 | 05:06 AM

%e0%b4%95%e0%b4%a0%e0%b4%bf%e0%b4%a8%e0%b4%82%e0%b4%95%e0%b5%81%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95

 

കഠിനംകുളം: കഠിനംകുളത്ത് നിന്ന് മുരുക്കുംപുഴയ്ക്കുള്ള പൊതുമരാമത്ത് നടത്തുന്ന കടത്ത് വള്ളം സര്‍വിസ് നിലച്ചിട്ട് മൂന്ന് മാസം പിന്നിടുന്നു. കഠിനംകുളം പൊലിസ് സ്റ്റേഷന് സമീപത്തുനിന്ന് മുരുക്കുംപുഴയിലേക്ക് പോകുന്ന കടത്തുവള്ളത്തെ മത്സ്യത്തൊഴിലാളികളടക്കം നൂറ് കണക്കിന് ആളുകളാണ് ആശ്രയിക്കുന്നത്.
മത്സ്യ കച്ചവടക്കാരായ സ്ത്രീകളും അതേപോലെ മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തീവണ്ടിയില്‍ യാത്ര ചെയ്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകേണ്ട വിദ്യാര്‍ഥികളും വിവിധയിടങ്ങളില്‍ ജോലി നോക്കുന്നവരുമാണ് ഈ കടത്ത് വഴി നിത്യവും യാത്ര ചെയ്യുന്നത്. കടത്ത് സര്‍വിസ് നിലച്ചതോടെ ഏറെ ദുരിതമനുഭവിക്കുന്നത് ഈ വിഭാഗമാണ്. റോഡ് മാര്‍ഗം കഠിനംകുളത്ത് നിന്ന് മുരുക്കുംപുഴയില്‍ എത്തണമെങ്കില്‍ 10 കിലോമീറ്ററിലധികം ചുറ്റി വേണം എത്താന്‍. തീരദേശത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികളായ ഭൂരിഭാഗം സ്ത്രീകളാണ് കടത്തിനെ ഏറ്റവുമധികം ഉപയോഗപെടുത്തുന്നത്. മുരുക്കുംപുഴ, മംഗലപുരം, പോത്തന്‍കോട്, ചെമ്പകമംഗലം, പെരുംങ്ങുഴി, ചിറയിന്‍കീഴ് ഭാഗത്തേക്ക് മീന്‍വില്‍പ്പനയ്ക്കായി പോകുന്ന സ്ത്രീകള്‍ ഉള്‍പ്പെടുന്നവര്‍ക്ക് കടത്ത് വഴിയുള്ള യാത്രയാണ് ഏക മാര്‍ഗം.
കഠിനംകുളം ഭാഗത്തെ കടത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലേക്ക് മുരുക്കുംപുഴ ഭാഗത്ത് നിന്നും ദിവസവും ചികിത്സ തേടിയെത്തുന്നവര്‍ നിരവധിയാണ്. ഈ രോഗികല്‍ക്ക് ഇവിടെ എത്താനുള്ള ഏക ആശ്രയം ഈ കടത്താണ്. കടത്ത് വള്ളം നിലച്ചതോടെ ഒരു സ്വകാര്യ വള്ളം ഇവിടെ സര്‍വിസ് നടത്തി യാത്രക്കാരെ കൊള്ളയടിക്കുന്നതായാണ് യാത്രക്കാര്‍ പറയുന്നത്.നിരവധി തവണ നാട്ടുകാര്‍ അധികൃതരുടെ ശ്രദ്ധയില്‍ വിവരം ധരിപ്പിച്ചിട്ടും യാതൊരു വിധ നടപടിയും ഇന്നേവരെ കൈ കൊണ്ടിട്ടില്ല. കടത്ത് വള്ളത്തിലെ സര്‍ക്കാര്‍ ജീവനക്കാരനായ നെയ്യാറ്റിന്‍കര സ്വദേശി പെന്‍ഷന്‍ ആയതോടെയാണ് ഇവിടത്തെ കടത്ത് സര്‍വിസ് നിലച്ചത്. പൊതുമരാമത്ത് വകുപ്പാണ് ജീവനക്കാരനെ നിയമിക്കുന്നതെങ്കിലും മറ്റ് കാര്യങ്ങളൊക്കെ കഠിനംകുളം പഞ്ചായത്താണ് ചെയ്യുന്നത്. പുതിയ ജീവനക്കാരനെ നിയമിക്കുന്ന നടപടികളുമായി പൊതുമരാമത്ത് പഞ്ചായത്തിന് കത്ത് അയക്കുകയും കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും പഞ്ചായത്ത് കമ്മിറ്റിക്ക് ഇതിനെ കുറിച്ച് ഒരു ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല. പഞ്ചായത്ത് പൊതുമരാമത്തിന് വിവരങ്ങള്‍ കാണിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ പുതിയ ജീവനക്കാരനെ നിയമിക്കുന്നതിലോ യാത്രക്കാരുടെ വിഷമത പരിഹരിക്കുന്നതിലോ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. പഞ്ചായത്ത് കരാടിസ്ഥാനത്തിലാണെങ്കിലും ഒരാളെ നിയമിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കഠിനംകുളം ഭാഗത്ത് യാത്രക്കാരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കാത്തിരിപ്പ് കേന്ദ്രം വര്‍ഷങ്ങള്‍ക്കു് മുന്‍പ് പഞ്ചായത്ത് നിര്‍മിച്ചു. എന്നാല്‍ മുരുക്കുംപുഴയില്‍ മഴയും വെയിലുമെല്ലാം സഹിച്ചാണ് യാത്രക്കാര്‍ കടത്ത് ആശ്രയിച്ച് നില്‍ക്കുന്നത്. പൊതുമരാമത്തിന്റെ കടത്ത് നിലച്ചതോടെ ഇവര്‍ പെരുവഴിയിലായത് മാത്രമല്ല സ്വകാര്യ കടത്ത്കാരന്റെ കൊടും ചൂഷണത്തിനും ഇരയാവുകയാണ് യാത്രക്കാര്‍ .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി

oman
  •  2 months ago