എലിപ്പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
കൊല്ലം: മഴവെള്ളം കെട്ടിനില്‍ക്കുന്നത് എലിപ്പനി പടരുന്നതിന് കാരണമാകാനിടയുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി ഷേര്‍ളി അറിയിച്ചു. ലെപ്‌റ്റോ സ്‌പൈറ എന്ന രോഗാണുവാണ് എലിപ്പനിക്ക് കാരണമാകുന്നത്. എലി, പശു, പട്ടി, പൂച്ച തുടങ്ങിയവയില്‍ രോഗാണുക്കളെ കണ്ടെത്തിയിട്ടുണ്ട്.
ഇവയുടെ മൂത്രത്തിലെ രോഗാണു അശുദ്ധമായ വെള്ളത്തിലൂടെയും മണ്ണിലൂടെയും മനുഷ്യ ശരീരത്തിലെത്തുന്നു. ശരീരത്തില്‍ മുറിവുള്ളപ്പോള്‍ ചേറിലും ചെളിയിലും ജോലി ചെയ്യുന്നതും മലിന ജലവുമായി സമ്പര്‍ക്കമുണ്ടാകുന്നതും രോഗാണു കലര്‍ന്ന ആഹാരവും ജലവും ഉപയോഗിക്കുന്നതും രോഗകാരണമാകുന്നു. പനി, കടുത്ത തലവേദന, ഇടുപ്പിലും മാംസപേശികളിലും കഠനിമായ വേദന, കണ്ണിന് ചുവപ്പ് നിറം, മൂത്രത്തിന് മഞ്ഞ നിറം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗം ഗുരുതമായല്‍ മരണം സംഭവിക്കും.
എലിപ്പനിക്കെതിരെ ഫലപ്രദമായ ഡോക്‌സിസൈറ്റിന്‍ എന്ന മരുന്ന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും. പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി സംശയിക്കാം. സ്വയം ചികിത്സ ഒഴിവാക്കി, സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടണമെന്നും ഡി.എം.ഒ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."