കൈപ്പറ്റിയില്ല, 23908 റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കി
കൊണ്ടോട്ടി:സംസ്ഥാനത്ത് റേഷന്‍കാര്‍ഡ് അനുവദിക്കപ്പെട്ടിട്ടും കൈപ്പറ്റാത്തതിനെ തുടര്‍ന്ന് 23908 റേഷന്‍ കാര്‍ഡ് പൊതുവിതരണ വകുപ്പ് റദ്ദാക്കി. ഒന്നര വര്‍ഷത്തിനിടെ അനുവദിച്ച റേഷന്‍കാര്‍ഡുകളില്‍ 24254 പേര് റേഷന്‍കാര്‍ഡ് കൈപ്പറ്റാനുണ്ടായിരുന്നു.
ഇവരില്‍ അവസാന നിമിഷം 346 പേര് കാര്‍ഡ് കൈപ്പറ്റിയതോടെയാണ് ശേഷിക്കുന്ന 23908പേരുടെ കാര്‍ഡാണ് റദ്ദാക്കിയത്. ഇവര്‍ക്ക് കാര്‍ഡ് കൈപ്പറ്റാന്‍ 13വരെ സമയം നല്‍കിയിരുന്നു. റദ്ദാക്കിയ റേഷന്‍ കാര്ഡുകളില്പ്പെട്ടവര് വീണ്ടും പുതിയ കാര്‍ഡിന് അപേക്ഷ നല്കിയാല് പഴയ കാര്‍ഡ് അച്ചടിക്കു ചെലവായ തുക ഇവരില്‍ നിന്ന് പിഴയായി ഈടാക്കും.
4173 റേഷന്‍ കാര്‍ഡുകള്‍ കെട്ടിക്കിടക്കുന്ന തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര് കാര്‍ഡുകള്‍ റദ്ദാക്കിയത്. ഏറ്റവും കുറവ് വയനാട്ടിലാണ്. ഇവിടെ 275 പേരുടെ റേഷന്‍കാര്‍ഡുകളാണ് റദ്ദാക്കിയത്.
തിരുവനന്തപുരം(3404),കൊല്ലം(789),പത്തനംതിട്ട(916),ആലപ്പുഴ(1341),കോട്ടയം(920),ഇടുക്കി(932),എറണാംകുളം(2575),പാലക്കാട്(2208),മലപ്പുറം(1461),കോഴിക്കോട്(2095),കണ്ണൂര്‍(2038),കാസര്‍ക്കോട്(781)റേഷന്‍ കാര്‍ഡുകളും ഉടമകള്‍ കൈപ്പറ്റാത്തതിനെ തുടര്‍ന്ന് റദ്ദാക്കി.
റേഷന്‍ കാര്‍ഡുകള്‍ വാങ്ങാനെത്താത്തവരുടെ പൂര്‍ണ വിവരങ്ങള്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റില്‍ ജില്ലയും താലൂക്കും തിരിച്ച് പ്രസിദ്ധീകരിച്ചിരുന്നു. റേഷന്‍കാര്‍ഡ് നമ്പര്‍, വിഭാഗം,പേര് അടക്കം ഇവയില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."