പാറ്റൂര്‍ ഭൂമിയിടപാട്: കോര്പറേഷന് വീഴ്ച പറ്റിയെന്ന് സി.എ.ജി
തിരൂവനന്തപുരം: പാറ്റൂര്‍ ഭൂമി കൈയ്യേറ്റത്തില്‍ തിരുവനന്തപുരം കോര്പറേഷന് വീഴ്ചപറ്റിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്. അനധികൃത നിര്‍മാണങ്ങള്‍ തടയാന്‍ കോര്‍പറേഷനായില്ല. ഹൈക്കോടതി നിര്‍ദേശിച്ചിട്ടും കൈയ്യേറ്റം തടയാന്‍ കഴിഞ്ഞില്ല. സുരക്ഷാ വ്യവസ്ഥകളെല്ലാം കാറ്റില്‍ പറത്തിയാണ് നിര്‍മാണം നടത്തിയതെന്നും സി.എ.ജി കുറ്റപ്പെടുത്തി.
പാറ്റൂരില്‍ 140.40 സെന്റ് പുറമ്പോക്ക് ഭൂമി കൈയേറി സ്വകാര്യ വ്യക്തികള്‍ കെട്ടിടം നിര്‍മിച്ചതാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സെക്രട്ടറിയേറ്റ് അനക്സ് നിര്‍മിച്ചതിലും ബിജു രമേശ് ഹോട്ടല്‍ കെട്ടിടം നിര്‍മിച്ചതിലും ക്രമക്കേടുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ തീരദേശ പരിപാലന നിയമത്തിലും വീഴ്ച പറ്റിയിട്ടുണ്ട്. കിംസ് കാല്‍നട മേല്‍പ്പാലവും തൃശൂര്‍ ജൂബിലി മിഷന് ആശുപത്രി കെട്ടിനിര്മാണത്തിലും ക്രമക്കേടുണ്ടായിട്ടുണ്ടെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."