'ചര്‍ച്ച നടത്താന്‍ ഹോട്ടലില്‍ പോകേണ്ട കാര്യമില്ല'; എസ്.ഡി.പി.ഐയുമായി ചര്‍ച്ച നടത്തിയെന്ന വാർത്ത നിഷേധിച്ച് ഇ.ടി
കോഴിക്കോട്: എസ്.ഡി.പി.ഐ നേതാക്കളുമായി മുസ്ലിം ലീഗിന് ചര്‍ച്ച നടത്തണമെങ്കില്‍ കൊണ്ടോട്ടിയിലെ ഹോട്ടലില്‍ പോകേണ്ട കാര്യമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
ചില ചാനലുകള്‍ പുറത്തുവിട്ട ദൃശ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊണ്ടോട്ടിയിലെ കെ.ടി.ഡി.സി ഹോട്ടലിന്റെ വരാന്തയിലൂടെ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും നടന്നുപോകുന്നതും പിന്നാലെ എസ്.ഡി.പി.ഐ നേതാക്കളായ നാസറുദ്ദീന്‍ എളമരം അബ്ദുല്‍ മജീദ് ഫൈസി എന്നിവർ എത്തുന്നതുമാണ് സി.സി.ടി.വി ദൃശ്യത്തിലുള്ളത്. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ രഹസ്യ ചര്ച്ചക്കെത്തിയതാണെന്ന രീതിയിലാണ് ചില ചാനലുകള്‍ വാർത്ത നല്‍കിയത്.
എന്നാല്‍ തങ്ങള്‍ അവിടെ ഹോട്ടലില്‍ ഉണ്ടായിരുന്നു. അവരും അവിടെ ഉണ്ടായിരുന്നു. അപ്രതീക്ഷിതമായി കണ്ടുമുട്ടുകയായിരുന്നുവെന്നും ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും തങ്ങള്‍ക്ക് ചര്‍ച്ച നടത്താന്‍ അവിടേക്കു പോകേണ്ട ആവശ്യമില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. അങ്ങനെയൊരു ചർച്ചയുടെ ആവശ്യമില്ലെന്നും ഇനി നടത്തില്ലെന്നും ഇ.ടി പറഞ്ഞു.
അതേ സമയം മുസ്ലിം ലീഗ് തങ്ങളുടെ സഹായം തേടിയതായി അബ്ദുല്‍ മജീദ് ഫൈസി അവകാശപ്പെടുന്നു.
. ഇതോടെ മുസ്ലിം ലീഗിന്റെ മതേതര മുഖംമൂടി അഴിഞ്ഞു വീണതായി സി.പി.എമ്മും
ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."