HOME
DETAILS
MAL
വീണാ ജോര്‍ജിന്റെ വിജയം ശരിവച്ചു
backup
April 12 2017 | 22:04 PM
കൊച്ചി : ആറന്മുളയില്നിന്ന് നിയമസഭയിലേക്കുള്ള വീണാ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി ശരിവച്ചു. പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി വി.ആര് സോജി നല്കിയ ഹരജി തള്ളിയാണ് ഉത്തരവ്.
നാമനിര്‍ദേശ പത്രികയ്ക്കൊപ്പം വീണാ ജോര്‍ജ് നല്കിയ സത്യവാങ്മൂലത്തില്‍ സ്വത്തു വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും സാമുദായിക പ്രീണനം നടത്തി വോട്ടര്‍മാരെ സ്വാധീനിച്ചെന്നുമായിരുന്നു ആരോപിച്ചിരുന്നത്. ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുനിഷ്ഠമായി തെളിയിക്കാന്‍ ഹരജിക്കാരന് കഴിഞ്ഞില്ലെന്ന് വിലയിരുത്തി കോടതി ഹരജി തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."