HOME
DETAILS
MAL
കോഴിക്കോട് സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ അടിച്ചുതകര്‍ത്തു
backup
May 21 2020 | 05:05 AM
കോഴിക്കോട്: ബുധനാഴ്ച്ച കോഴിക്കോട് സര്‍വീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകള്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. കൊളക്കാടന്‍ ഗ്രൂപ്പിന്റെ രണ്ട് ബസുകളാണ് ഇന്നലെ അര്‍ധരാത്രിയില്‍ അടിച്ചുതകര്‍ത്തത്.
കഴിഞ്ഞ ദിവസം സര്‍വീസ് കഴിഞ്ഞ് നിര്‍ത്തിയിട്ട സ്ഥലത്തു വെച്ചാണ് ബസുകള്‍ അക്രമിക്കപ്പെട്ടത്. ബസുകള്‍ നിരത്തിലിറക്കരുതെന്ന സ്വകാര്യ ബസ് സംഘടനകളുടെ എതിര്‍പ്പ് മറികടന്നാണ് ഈ ബസുകള്‍ ബുധനാഴ്ച്ച സര്‍വീസ് നടത്തിയത്. ബസുകള്‍ ഓടിച്ചതിനെതിരെ ചിലരുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായിരുന്നുവെന്നാണ് ഉടമ പറയുന്നത്.
സംഭവത്തില്‍ ബസുടമകള്‍ മാവൂര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലിസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
മാവൂര്‍-അരീക്കോട് റൂട്ടില്‍ ഓടുന്ന എംഎംആര്‍ ബസിന് നേരെയും ആക്രമണം ഉണ്ടായി. മുന്‍വശത്തെയും പിറകിലെയും ഗ്ലാസുകള്‍ തകര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."