HOME
DETAILS
MAL
ട്രഷറികളില്‍ പണം ലഭ്യമാക്കണം: റിസര്‍വ് ബാങ്കിന് ചെന്നിത്തലയുടെ കത്ത്
backup
April 12 2017 | 22:04 PM
തിരുവനന്തപുരം: കേരളത്തിലെ ട്രഷറികള്‍ക്കും എ.ടി.എമ്മുകള്‍ക്കും ആവശ്യമായത്ര പണം ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് കത്തയച്ചു. ഒരാഴ്ചയോളമായി തുടരുന്ന നോട്ടുക്ഷാമം മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ശമ്പളം വാങ്ങേണ്ടവരും പെന്ഷന് വാങ്ങേണ്ടവരും വെറും കൈയോടെ മടങ്ങിപ്പോകേണ്ട സ്ഥിതിയാണുള്ളത്. ട്രഷറികള്‍ ആവശ്യപ്പെടുന്നതിന്റെ പകുതിയോ, കാല്‍ഭാഗമോ പണം മാത്രമാണ് ബാങ്കുകളില്‍ നിന്നു ലഭ്യമാകുന്നത്. പലയിടത്തും നോട്ടു നിരോധനം നിലവില്‍ വന്ന സമയത്തേക്കാള്‍ ഗുരുതര സ്ഥിതിയാണ്. പ്രശ്നം പരിഹരിക്കാന്‍ സത്വരനടപടി ഉണ്ടാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."