നടന് വൈ.ജി മഹേന്ദ്രന് മുസ്ലിം സംഘടനകളോട് മാപ്പ് പറഞ്ഞു
കോയമ്പത്തൂര്‍: ചെന്നൈ നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ സ്വാതി (26)യെ കുത്തികൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ മുസ്ലിംകളാണെന്നു പ്രസ്താവന നടത്തിയ തമിഴ്നടന്‍ വൈ.ജി മഹേന്ദ്രന് മുസ്ലിം സംഘടനകളോടും സമുദായത്തോടും പരസ്യമായി മാപ്പ് ചോദിച്ചു. തന്റെ പ്രസ്താവന അബദ്ധത്തില്‍ സംഭവിച്ചതാണെന്നും മുസ്ലിം സമുദായത്തെയും സംഘടനകളെയും വേദനപ്പിച്ചതില്‍ അങ്ങേയറ്റം ഖേദിക്കുന്നുവെന്നും മഹേന്ദ്രന് പ്രസ്താവനയില്‍ തുടര്‍ന്നു. സ്വാതി വധത്തിലൂടെ വര്‍ഗീയ കലാപത്തിനു ശ്രമിച്ചതായി ആരോപിച്ചു വൈ.ജി മഹേന്ദ്രനെതിരേ മുസ്ലിം സംഘടനകള്‍ പൊലിസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വൈ.ജി മഹേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ മഹേന്ദ്രന്റെ വസതിയിലേക്കും സിനി ആക്റ്റേഴ്സ് അസോസിയേഷന് ഓഫിസിലേക്കും പ്രതിഷേധ പ്രകടനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് മാപ്പ് ചോദിക്കല്‍. മഹേന്ദ്രന്റെ വീടിനു മുന്നില്‍ സായുധ പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."