HOME
DETAILS

എഴുതിയും മായ്ച്ചും സൈബര്‍ ചുവരുകള്‍

  
backup
March 15 2019 | 04:03 AM

socail-media-election-writes

കൊച്ചി: നാട്ടിലെ ചുവരുകളെല്ലാം തെരഞ്ഞെടുപ്പിന്റെ ജീവനാഡിയായിരുന്ന ഒരുകാലമുണ്ടായിരുന്നു. അന്ന് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കും മുന്‍പ് തന്നെ പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം പെട്രോമാക്‌സും വെള്ളച്ചായമടിക്കുന്നതിനുള്ള കുമ്മായവും ബ്രഷുമായി രാവെളുക്കുവോളം മതില്‍ ബുക്ക് ചെയ്യാനും വെള്ളതേക്കാനും മറ്റുമായി ഇറങ്ങും. പുതിയ തലമുറയിലെ രാഷ്ട്രീയ പ്രവര്‍ത്തകരുടെ കാര്യത്തില്‍ കന്മതിലുകള്‍ക്ക് പകരം സൈബര്‍ ചുവരുകളോടാണ് പ്രിയമേറെ. അതാകുമ്പോള്‍ വെയിലും കൊള്ളേണ്ട ഉറക്കവുമൊഴിക്കേണ്ട.
ഫേസ്ബുക്കും വാട്‌സ്ആപ്പും ട്വിറ്ററുമൊന്നും കേട്ടുകേള്‍വിപോലുമില്ലാത്ത കാലം ഏറെ പഴയതൊന്നുമല്ല. രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പു മാത്രമാണ് ആ കാലം. അക്കാലത്ത് ഇടത്, വലത് ഭേദമില്ലാതെ പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം മുണ്ട് മടക്കികുത്തി ആട്ടവും പാട്ടുമൊക്കെയായി പെട്രോമാക്‌സിന്റെ വെളിച്ചത്തില്‍ രാത്രികാലങ്ങളില്‍ മതില്‍ തേടിയിറങ്ങും. കവലകളിലും നാലാള്‍ കൂടുന്നിടത്തുമുള്ള മതില്‍ 'സ്വന്തമാക്കാന്‍' വാശിയേറിയ തര്‍ക്കങ്ങള്‍വരെ നടക്കും. ഒരു പാര്‍ട്ടിക്കാര്‍ ബുക്കുചെയ്ത മതിലില്‍ മറ്റൊരു പാര്‍ട്ടിക്കാര്‍ സ്വന്തം സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവുമൊക്കെ വരച്ചുവയ്ക്കുന്നതും അതിന്റെ പേരിലുള്ള കശപിശയുമൊക്കെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ അവിഭാജ്യ ഘടകവുമായിരുന്നു. കലാപരമായി ചുവരെഴുത്തു നടത്തുന്നവരുടെ ചാകരക്കാലം കൂടിയായിരുന്നു തെരഞ്ഞെടുപ്പ്.
ഇന്നു പക്ഷെ, മതിലിനുവേണ്ടിയുള്ള നെട്ടോട്ടത്തിനു ശമനം വന്നിരിക്കുന്നു. സാമൂഹിക മാധ്യമങ്ങള്‍ രംഗം കീഴടക്കിയതോടെ പ്രചാരണവും ഹൈടെക്കായി. സ്ഥാനാര്‍ഥിയുടെ ഗുണഗണങ്ങളും തെരഞ്ഞെടുത്താല്‍ ചെയ്തു തീര്‍ക്കാനുദ്ദേശിക്കുന്ന കാര്യങ്ങളും അക്കമിട്ടുനിരത്തി എത്തുന്ന നോട്ടിസുകളും ഇന്ന് വിരളം. സൈബര്‍ ചുവരുകളാണ് ഇന്ന് പ്രചാരണരംഗത്തെ താരം.
സാമൂഹ മാധ്യമങ്ങള്‍ വോട്ടര്‍മാര്‍ക്കിടയില്‍ വ്യാപകമായതിനുശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിനുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയാണ് സൈബര്‍ സാധ്യതകള്‍ ഏറെ ഉപയോഗപ്പെടുത്തിയതെങ്കില്‍, ഈ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പെടെയുള്ള കാര്യങ്ങളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന തരത്തില്‍ ശക്തി ആപ്പ് പുറത്തിറക്കിക്കൊണ്ട് കോണ്‍ഗ്രസാണ് സൈബര്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയതില്‍ മുന്നില്‍. വലിയൊരു വിഭാഗം പ്രവര്‍ത്തകരെത്തന്നെ സൈബര്‍ രംഗത്തിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. സ്ഥാനാര്‍ഥി നിര്‍ണയം ഇനിയും പൂര്‍ത്തിയാകാത്തതിനാല്‍, എന്‍.ഡി.എ ഭരണത്തിന്റെ വാഗ്ദാന ലംഘനങ്ങളും അതുവഴി ജനജീവിതം ദുസ്സഹമായതും പ്രചരിപ്പിക്കുകയാണ് ഇപ്പോള്‍ അവരെ ഏല്‍പിച്ചിരിക്കുന്ന മുഖ്യ ദൗത്യം.
ഇടതു സൈബര്‍ പോരാളികളാകെട്ട സ്ഥാനാര്‍ഥികളുടെ ഗുണകണങ്ങള്‍ വാഴ്ത്തുന്ന തിരക്കിലാണ്. നേരത്തെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കിയതിന്റെ മൈലേജ് പരമാവധി ഉപയോഗപ്പെടുത്തുകയാണവര്‍. വിദ്യാര്‍ഥി വിഭാഗം മുതല്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ വരെ ഇടത് സൈബര്‍ പോരാളികളായുണ്ട്. ഒളിഞ്ഞും തെളിഞ്ഞും ശബരിമല വിഷയമടക്കം സംസ്ഥാന സര്‍ക്കാര്‍ നിലപാടുകളെ ന്യായീകരിക്കുന്നുമുണ്ട്.
എന്‍.ഡി.എ കേന്ദ്രങ്ങളും യു.ഡി.എഫ് പ്രവര്‍ത്തകരുടെ അതേ ധര്‍മ്മസങ്കടം അനുഭവിക്കുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകാത്തതാണ് കാരണം. തല്‍കാലം, മോദി സര്‍ക്കാര്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണവര്‍. സൈബര്‍ രംഗത്തു സജീവമായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഫേസ്ബുക്ക് വാളിലും വാട്‌സ്ആപിലുമൊക്കെ പ്രചരിപ്പിക്കുന്നതിനുള്ള പോസ്റ്റുകള്‍ തയാറാക്കി നല്‍കുന്നതിന് പ്രത്യേകവിഭാഗം തന്നെ ഓരോ പാര്‍ട്ടിയും ആരംഭിച്ചിട്ടുമുണ്ട്.
അതേസമയം, സൈബര്‍ ചുവരുകളിലും എഴുതുന്നതും മായ്ക്കുന്നതുമെല്ലാം കര്‍ശനമായി നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേക വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്. മതസ്പര്‍ധ വളര്‍ത്തുന്നതോ വ്യക്തിഹത്യ നടത്തുന്നതോ ആയ പോസ്റ്റുകള്‍ ഒരുതരത്തിലും അംഗീകരിക്കില്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. എന്തായാലും വരും നാളുകളില്‍ എഴുതലും മായ്ക്കലുമൊക്കെയായി 'സൈബര്‍ ചുവരുകള്‍' തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുമെന്ന് ഉറപ്പ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  22 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  22 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  22 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  22 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  22 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  22 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  22 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  22 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  22 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  22 days ago