കരനെല്‍ കൃഷി പ്രോത്സാഹിപ്പിക്കും
മണ്ണുത്തി: കേരള കാര്‍ഷിക സര്‍വ്വകലാശാല കൃഷി വകുപ്പുമായി ചേര്‍ന്ന് കരനെല്‍ കൃഷി പ്രോത്സാഹിപ്പിക്കാന്‍ നടപടികള്‍ എടുക്കുമെന്ന് വിജ്ഞാന വ്യാപന ഡയറക്ടര്‍ ഡോ. എസ്റ്റലീറ്റ അറിയിച്ചു. നെല്‍പ്പാടങ്ങളുടെ വിസ്തൃതിയില്‍ വന്ന കുറവ് നെല്ലുല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നതിനൊരു പരിഹാരമെന്ന നിലയിലാണ് കരനെല്‍ കൃഷി പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
എന്നാല്‍ വിത്ത് തെരഞ്ഞെടുക്കല്‍ മുതല്‍ വിളവെടുപ്പ് വരെയുള്ള കാര്യങ്ങളില്‍ ശാസ്ത്രീയ സമീപനം ഉണ്ടായില്ലെങ്കില്‍ കരനെല്‍ കൃഷി ലാഭകരമാവില്ല. കരനെല്‍കൃഷി സംബന്ധിച്ച് സര്‍വ്വകലാശാല തയ്യാറാക്കിയിട്ടുള്ള ശാസ്ത്രീയ ശുപാര്‍ശകള്‍, കരനെല്‍ കൃഷിക്ക് വേണ്ടി വികസിപ്പിച്ച വിത്തിനങ്ങള്‍, കരനെല്‍ കൃഷിക്കനുയോജ്യമായ യന്ത്രവല്‍ക്കരണം തുടങ്ങിയ കാര്യങ്ങളില്‍ കര്‍ഷകര്‍ക്കും കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശീലനം സംഘടിപ്പിക്കാന്‍ ഉദേശിക്കുന്നതായി ഡോ. എസ്റ്റലീറ്റ പറഞ്ഞു. തൃശൂര്‍ ജില്ലയില്‍ 500 ഹെക്ടര്‍ സ്ഥലത്ത് കരനെല്‍ കൃഷി വ്യാപിപ്പിക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ ആദ്യഘട്ട പരിശീലനം ജൂലൈ 14ന് മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ നടത്തും. താല്പര്യമുള്ളവര് 9645420575, 0487 2370773 എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."