നെയ്മര്‍ക്ക് വിലക്ക്; എല്‍ ക്ലാസിക്കോ നഷ്ടമാവും
ടോറിനോ: ബാഴ്സലോണയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് ലാ ലിഗയില്‍ മൂന്നു മത്സരങ്ങളില്‍ വിലക്ക്. റോയല്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനാണ് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ എല്‍ ക്ലാസിക്കോയടക്കമുള്ള മത്സരങ്ങള്‍ താരത്തിന് നഷ്ടമാവും. മലാഗയ്ക്കെതിരായ മത്സരത്തില്‍ ചുവപ്പു കാര്‍ഡ് കണ്ടതാണ് താരത്തിന് തിരിച്ചടിയായത്.
2015ന് ഒക്ടോബറിന് ശേഷം ഒരു ബാഴ്സ താരത്തിന് ആദ്യമായിട്ടാണ് ചുവപ്പു കാര്‍ഡ് ലഭിച്ചത്. എന്നാല്‍ ഇത് ഒരു മത്സരത്തിലെ വിലക്ക് മാത്രം ലഭിക്കുന്ന കുറ്റമായിരുന്നു. തീരുമാനത്തെ തുടര്‍ന്ന് നെയ്മര്‍ നാലാം അമ്പയറെ പരിഹസിച്ച നടപടിയാണ് മൂന്നു മത്സരങ്ങളുടെ വിലക്കിലേക്ക് നീങ്ങിയത്. റഫറി ജീസസ് ഗില്‍ മാന്‍സാനോ ഇതു സംബന്ധിച്ച് ഫുട്ബോള്‍ ഫെഡറേഷന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതോടെ റയല്‍ മാഡ്രിഡ്, റയല്‍ സോസിസാഡ്,ഒസാസുന എന്നിവര്‍ക്കെതിരായ മത്സരങ്ങള്‍ താരത്തിന് നഷ്ടമാവും. അതേസമയം വിലക്ക് കുറയ്ക്കാന്‍ ബാഴ്സ അപ്പീല്‍ നല്‍കിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."