സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: മരണം നാലായി, മരിച്ചത് ചാവക്കാട് സ്വദേശിയായ 73 കാരി
തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി. തൃശൂര്‍ ജില്ലയിലെ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശി കദീജക്കുട്ടി (73) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയായിരുന്നു മരണം.
ആദ്യമായാണ് കൊവിഡ് ബാധിച്ച് ഒരാള്‍ തൃശൂര്‍ ജില്ലയില്‍ മരിക്കുന്നത്. എന്നാല്‍ കൊവിഡാണ് മരണകാരണമെന്ന വിവരം ഇന്നു വൈകിട്ടോടെയാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മുംബൈയില്‍ നിന്ന് റോഡ് മാര്‍ഗമാണ് ഇവര്‍ ചാവക്കാടെത്തിയത്.
ഇവര്‍ക്ക് പ്രമേഹവും രക്തസമ്മര്‍ദ്ദവും ശ്വാസതടസ്സവുമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ചാവക്കാട്ടെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതോടെ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കു മാറ്റാനാരിക്കേയായിരുന്നു മരണം. മുംബൈയില്‍ നിന്ന് കാറില്‍ ഇവര്‍ അഞ്ചുപേര്‍ക്കൊപ്പമാണ് എത്തിയതെന്നറിയുന്നു. ഇവരുടെ മകന്, ആംബുലന്‍സ് ഡ്രൈവര്‍, മറ്റുള്ളവരോടും ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മകനും ആംബുലന്‍സ് ഡ്രൈവറും നിരീക്ഷണത്തിലാണ്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാവും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."