തിരക്കില്‍ വീര്‍പ്പുമുട്ടി നഗരം: ഗുരുവായൂരില്‍ ഇന്നലെ 116 വിവാഹങ്ങള്‍
ഗുരുവായൂര്‍: ക്ഷേത്രസന്നിധിയില്‍ ഇന്നലെ നടന്നത് 116 വിവാഹങ്ങള്‍. വിവാഹത്തിനും ദര്‍ശനത്തിനും എത്തിയവരുടെ തിരക്കുകൊണ്ട് ഗുരുവായൂര്‍നഗരം നിറഞ്ഞു.
പുലര്‍ച്ച അഞ്ചരമുതല്‍ തുടങ്ങിയ തിരക്ക് ഉച്ചക്ക് 12 വരെ നീണ്ടുനിന്നു. ക്ഷേത്രനടയിലെ മൂന്നു കല്യാണ മണ്ഡപങ്ങള്‍ക്കു ചുറ്റും വിവാഹ പാര്‍ട്ടിക്കാര്‍ തടിച്ചു കൂടി. തിരക്കിനിടയില്‍ നിന്ന് വധൂവരന്‍മാരെ മണ്ഡപത്തിലേക്ക് കയറ്റാന്‍ ബന്ധുക്കള്‍ ഏറെ ബുദ്ധിമുട്ടി.
നിശ്ചയിച്ച മുഹൂര്‍ത്തത്തിനുതന്നെ താലിക്കെട്ട് നടത്തുന്നതിന് ഉന്തും തള്ളുമായി. ഇതിനിടയില്‍ ദര്‍ശനത്തിനുള്ളവരുടെ വരിയും കൂടിയായതോടെ തിരക്ക് നിയന്ത്രിക്കാനാവാതെയായി. പിന്നീട് ക്ഷേത്രനടയില്‍ വധൂവരന്‍മാരുടെ ഫോട്ടോ എടുക്കാനും തിരക്കായിരുന്നു.
വിവാഹത്തിനും ദര്‍ശനത്തിനും എത്തിയവരുടെ വാഹനങ്ങളാല്‍ നഗരം ഗതാഗതകുരുക്കിലായി. പണിനടക്കുന്നതിനാല്‍ ചില പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ അടഞ്ഞുകിടന്നതും വിനയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."