മദ്രസാ അധ്യാപകര്‍ക്ക് ജിദ്ദ കണ്ണമംഗലം കെ.എം.സി.സിയുടെ സഹായം
ജിദ്ദ: കൊവിഡ് പശ്ചാത്തലത്തില്‍ മദ്രസകള്‍ അടഞ്ഞുകിടക്കുന്നതമൂലം ജോലിയില്ലാതെ പ്രയാസം അനുഭവിക്കുന്ന മദ്രസാ അധ്യാപകരെയും മുഅദ്ദിനുകളേയും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയായി കണ്ട് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ മദ്രസാ അധ്യാപകര്‍ക്കും കണ്ണമംഗലം പഞ്ചായത്ത് ജിദ്ദ കെഎംസിസിയുടെ പെരുന്നാള്‍ സഹായം.
മുഴുവന്‍ മദ്രസാ അധ്യാപകര്‍ക്കും ചെറിയൊരു സഹായം കൊടുക്കാനായിരുന്നു തീരുമാനമെങ്കിലും സുമനസ്സുകളുടെ സഹായത്താല്‍ നല്ലൊരു സംഖ്യ നല്കാന് സാധിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. എല്ലാ വിഭാഗത്തിലുംപെട്ട മദ്രസകളിലെ അധ്യാപകരെയും സഹായപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുസ്ലിം സംഘടനകള്‍ക്കിടയില്‍ ഐക്യം വര്‍ധിപ്പിക്കാന്‍ സാധിക്കട്ടെയെന്ന് ജിദ്ദ കണ്ണമംഗലം കെഎംസിസി ഭാരവാഹികള്‍ പറഞ്ഞു.
മദ്രസ അധ്യാപകര്‍ക്കുള്ള ധനസഹായം ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ വെച്ച് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ചേറൂരിന് കണ്ണമംഗലം ജിദ്ദ കെഎംസിസി സെക്രട്ടറി സി.കെ. നജ്മുദ്ദീന് കൈമാറി. അബ്ദുലത്തീഫ്, പി.പി. സിദ്ദീഖ് പുള്ളാട്ട്, അഹമ്മദ് അച്ചനമ്പലം, ശിഹാബ് പുളിക്കല്‍, അഷ്റഫ് ചുക്കന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."