HOME
DETAILS

കൊപ്പത്തെ അപകടമരണം : ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ സന്‍മനസ് കാണിച്ച വിദ്യാര്‍ഥിയെ പൊലിസ് അനുമോദിച്ചു

  
backup
June 26, 2018 | 7:22 AM

%e0%b4%95%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa


പട്ടാമ്പി: കഴിഞ്ഞ ദിവസം റോഡരികില്‍ നില്‍ക്കുകയായിരുന്ന വഴിയാത്രികനെ ടിപ്പര്‍ ലോറിയിടിച്ച് രക്്തം വാര്‍ന്ന്് കൊപ്പം സെന്ററിലെ റോഡില്‍ കിടക്കുന്നത് കണ്ട് ആശുപത്രിയിലേക്ക്് കൊണ്ടുപോകാനും തുടര്‍നടപടികള്‍ ചെയ്യാനും മുന്നോട്ട്്് വന്ന വിദ്യാര്‍ഥിയെ പട്ടാമ്പി പൊലിസ് അനുമോദിച്ചു.
അപകടം നടക്കുന്ന സമയത്ത്് തടിച്ച് കൂടിയ ജനം മൊബൈലില്‍ രംഗങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്ന് വിദ്യാര്‍ഥി പൊലിസിനോട് പറഞ്ഞു. പുലമാന്തോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനസ്്്(15) കട്ടുപ്പാറ പയ്യനാട്ട് ഉണ്യന്‍കുട്ടിയുടെ മകനാണ്.
അപകടത്തില്‍് നെല്ലായ സ്വദേശി മരക്കാറാണ്്്മരിച്ചത്. അപകടത്തെത്തുടര്‍ന്ന് ലോറി ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. കൊപ്പത്ത് ട്യൂഷന് വന്നതായിരുന്നു അനസ്. വഴിയേ പോവുകയായിരുന്ന മറ്റൊരു ഓട്ടോറിക്ഷയിലെ യാത്രക്കാരെ ഇറക്കിവിട്ട് ആ ഓട്ടോറിക്ഷയില്‍ അപകടത്തില്‍പ്പെട്ട മരക്കാറെ അനസ് ആശുപത്രിയിലേക്കെത്തിച്ചു. സമപ്രായക്കാരനായ മറ്റൊരാളും സഹായത്തിനുണ്ടായതായി അനസ് പറഞ്ഞു.
തുടര്‍ന്ന് കൊപ്പത്തെ സ്വകാര്യആശുപത്രിയിലും അവിടെനിന്ന് ആംബലുന്‍സില്‍ പട്ടാമ്പിയിലെ സ്വകാര്യആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടമുണ്ടായ ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴയുമായിരുന്നു.
തുടര്‍ന്ന് ഇയാളുടെ ഫോണിലേക്ക് വന്ന അവസാന നമ്പറില്‍ വിളിച്ചാണ് വിവരം അനസുതന്നെ വീട്ടുകാരെ അറിയിച്ചത്. അപകടദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയവര്‍ ആരെങ്കിലും ഉണര്‍ന്നുപ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒരു ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും അനസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ റെയില്‍ ഉപേക്ഷിച്ചത് ജനസമരത്തിന്റെ വിജയം; വി ഡി സതീശന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

Kerala
  •  2 months ago
No Image

ഇന്ത്യന്‍ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശങ്ക: ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി അമേരിക്ക

International
  •  2 months ago
No Image

ഇത്തവണയും ബംഗളൂരു കിരീടം തൂക്കും! ഐപിഎല്ലിലെ 'അപൂർവ ട്രെൻഡ്' തുണച്ചാൽ ആർസിബിക്ക് ചരിത്രനേട്ടം

Cricket
  •  2 months ago
No Image

'ക്രൂരതകള്‍ വെച്ചുപൊറുപ്പിക്കില്ല'; കോയമ്പത്തൂരില്‍ 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി  വിജയ്

National
  •  2 months ago
No Image

അനധികൃത മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച പൊലിസിനെ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

മന്ത്രി കെ.എം ഷാജിക്കെതിരെ അധിക്ഷേപ പരാമര്‍ശം: പൊലിസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

Kerala
  •  2 months ago
No Image

പി.എം ശ്രീയില്‍ മുന്നോട്ട് പോകണോ എന്ന് യു.ഡി.എഫ് രാഷ്ട്രീയ തീരുമാനം എടുക്കും; പ്ലസ് വണ്‍ സീറ്റ് വര്‍ധനവും പരിഗണനയില്‍: മന്ത്രി എന്‍. ഷംസുദ്ദീന്‍

Kerala
  •  2 months ago
No Image

നിക്ഷിപ്ത താല്‍പര്യക്കാര്‍ വിദേശത്ത് നിന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചന; 'കോക്രോച്ച് പാര്‍ട്ടി' ക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

Kerala
  •  2 months ago
No Image

ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ടു; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് പവര്‍ കട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്; താല്‍ക്കാലിക വൈദ്യുതി തടസങ്ങള്‍ അറ്റകുറ്റപ്പണിമൂലം

Kerala
  •  2 months ago