HOME
DETAILS

മൊബൈല്‍ ഫോണ്‍ മേഖലയിലെ സ്വദേശിവല്‍കരണം: 2,187 നിയമ ലംഘനങ്ങള്‍ കണ്ടെത്തി

  
backup
April 12, 2017 | 11:04 PM

%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8


ജിദ്ദ: മൊബൈല്‍ ഫോണ്‍ മേഖലയിലെ സ്വദേശിവല്‍കരണത്തിന് ശേഷം വിവിധ വകുപ്പുകള്‍ സഹകരിച്ച് നടത്തിയ പരിശോധനകളില്‍ 2,187 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് 1,981 സ്ഥാപനങ്ങള്‍ക്കെതിരേ ശിക്ഷാ നടപടി കൈക്കൊള്ളാന്‍ ബന്ധപ്പെട്ട സമിതിക്ക് കൈമാറി. വിവിധ മേഖലകളില്‍ 206 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഭ്യന്തരം, വാണിജ്യം, മുനിസിപ്പാലിറ്റി, ടെലികോം എന്നിവയുമായി സഹകരിച്ച് ഈ രംഗത്തു പരിശോധന തുടരുമെന്നും നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ വിവരമറിയിക്കണമെന്നും തൊഴില്‍-സാമൂഹിക വികസന മന്ത്രാലയ അധികൃതര്‍ അറിയിച്ചു.
സെപതംബര്‍ രണ്ട് മുതലാണ് മൊബൈല്‍ ഫോണ്‍ കടകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍കരണം നിര്‍ബന്ധമാക്കിയത്. സെപ്തംബര്‍ രണ്ടു മുതല്‍ ഏപ്രില്‍ രണ്ടു വരെയുള്ള എട്ടു മാസക്കാലത്ത് 15,892 മൊബൈല്‍ ഫോണ്‍ കടകളിലാണ് പരിശോധന നടത്തിയത്. കിഴക്കന്‍ പ്രവിശ്യയില്‍ 3,226 ഉം റിയാദില്‍ 2,086 ഉം മൊബൈല്‍ ഫോണ്‍ കടകള്‍ സമ്പൂര്‍ണ സ്വദേശിവല്‍കരണം നടപ്പാക്കിയതായി എട്ടു മാസത്തിനിടെ നടത്തിയ പരിശോധനയില്‍ വ്യക്തമായി. ഉത്തര അതിര്‍ത്തി പ്രവിശ്യയിലെ 170 മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ സമ്പൂര്‍ണ സ്വദേശിവല്‍കരണം പാലിച്ചു.
കിഴക്കന്‍ പ്രവിശ്യയില്‍ 3,406, മക്ക പ്രവിശ്യയില്‍ 3,150, റിയാദില്‍ 2,527, അല്‍ ഖസീമില്‍ 1,905, അസീറില്‍ 1,449, മദീനയില്‍ 1,302മൊബൈല്‍ ഫോണ്‍ ഷോപ്പുകളില്‍ എട്ടു മാസത്തിനിടെ പരിശോധനകള്‍ നടത്തിയതായും അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ്-ഇറാൻ സമാധാന ചർച്ച ഇന്ന് നടക്കില്ല; വീണ്ടും അനിശ്ചിതത്വം

International
  •  11 days ago
No Image

കരാര്‍ വ്യവസ്ഥകള്‍ കാറ്റില്‍ പറത്തി ഇസ്‌റാഈല്‍; ലബനാനില്‍ വ്യോമാക്രമണം, 17 പേര്‍ കൊല്ലപ്പെട്ടു

International
  •  11 days ago
No Image

സ്വകാര്യബസുകള്‍ക്ക് സര്‍ക്കാരിന്റെ കരുതല്‍; ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ്

Kerala
  •  11 days ago
No Image

മാസപ്പടി കേസ്: ടി വീണയുടെ ബാങ്ക് ലോക്കറില്‍ പരിശോധന, നടപടികള്‍ ശക്തമാക്കി ഇ.ഡി

Kerala
  •  11 days ago
No Image

ദുബൈയിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു

uae
  •  11 days ago
No Image

ട്രൈബ്യൂണല്‍ ഉത്തരവുമായി ഡോ. റീനയെത്തി; സ്ഥാനം ഒഴിഞ്ഞുനല്‍കാതെ താല്‍ക്കാലിക ഡയറക്ടര്‍; ഡി.എച്ച്.എസ് ഓഫിസില്‍ നാടകീയ രംഗങ്ങള്‍

Kerala
  •  11 days ago
No Image

നീറ്റ് പുനഃപരീക്ഷ: ടെലിഗ്രാമിന്റെ താൽക്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവച്ചു; അപ്പീൽ തള്ളി

National
  •  11 days ago
No Image

ശബരിമല, ഗുരുവായൂര്‍, കൊട്ടിയൂര്‍ ക്ഷേത്രങ്ങളില്‍ 'തിരുപ്പതി മോഡല്‍' വികസനം

Kerala
  •  11 days ago
No Image

ഇലക്ട്രിക് കാറുകൾക്ക് വില കുറയും: ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച് സർക്കാർ

Kerala
  •  11 days ago
No Image

ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളജ്, സലിം കുമാറിന് സ്മാരകം, ജീവനക്കാരുടെ ഡിഎ മുടങ്ങില്ല; കാരുണ്യവും വികസനവും ചേര്‍ത്തുവെച്ച് വി.ഡി സതീശന്റെ കന്നി ബജറ്റ്

Kerala
  •  11 days ago