ശ്രീവരാഹത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ രണ്ടുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ശ്രീവരാഹത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ മയക്കുമരുന്ന് സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. ശ്രീവരാഹം മാര്‍ത്താണ്ഡംകുഴി വീട്ടില്‍ മനോജ് കൃഷ്ണന് (28), രഞ്ജിത്ത് (24) എന്നിവരെയാണ് ഫോര്‍ട്ട് പൊലിസ് അറസ്റ്റ്ചെയ്തത്. അറസ്റ്റിലായ രണ്ട് പേരും ബന്ധുക്കളാണ്.
ശ്രീവരാഹം സ്വദേശി ശ്യാം (28) എന്ന മണിക്കുട്ടനാണ് വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ടത്. രാത്രി 10.30 ഓടെയാണ് പുന്നപുരം സ്വദേശി മണിക്കുട്ടനെ മനോജ് കൃഷ്ണനും രഞ്ജിത്തും ഉള്‍പ്പെടെയുള്ള നാലംഗസംഘം കുത്തിക്കൊലപ്പെടുത്തിയത്. സംഘത്തിലുണ്ടായിരുന്ന പാപ്പനംകോട് സ്വദേശി അര്‍ജുനും മറ്റൊരാള്‍ക്കുമായി പൊലിസ് അന്വേഷണം വ്യാപിപ്പിച്ചു.
ശ്രീവരാഹംകുളത്തിന് സമീപം മയക്കുമരുന്ന് ഉപയോഗിച്ച ശേഷം പരസ്പരം ഏറ്റുമുട്ടിയ സംഘത്തെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നതിനിടെയാണ് മണിക്കുട്ടന് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന ഉണ്ണിക്കണ്ണന്, വിമല്‍ എന്നിവര്‍ക്കും കുത്തേറ്റു. ബഹളം കേട്ട് സ്ഥലത്തെത്തിയതായിരുന്നു ഇവര്‍. പിന്തിരിപ്പിക്കാന് ശ്രമിച്ചപ്പോള്‍ സംഘാംഗങ്ങള്‍ ഒരുമിക്കുകയും മണിക്കുട്ടനും ഒപ്പമുള്ളവര്‍ക്കും നേരെ തിരിയുകയുമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. അര്‍ജുനാണ് മൂവരെയും കുത്തിയതെന്നും പൊലിസ് പറഞ്ഞു. മണിക്കുട്ടന് തല്‍ക്ഷണം മരിച്ചു. കുത്തേറ്റ മറ്റുരണ്ടുപേരെ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മണിക്കുട്ടന്റെ മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."