രാജ്യത്തെ ആദ്യ ഹൈടെക് മൃഗാശുപത്രി കൊച്ചിയില്‍ തുടങ്ങി
കൊച്ചി: വീട്ടിലെ മൃഗങ്ങളുടെ പരിപാലനത്തിനും ചികിത്സക്കുമായി തയാറാക്കിയ ഹൈടെക് മൊബൈല്‍ മൃഗാശുപത്രി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്തെതന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ശ്രദ്ധ മൊബൈല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്സെമിനേഷന് ആന്‍ഡ് വെറ്ററിനറി സര്‍വിസസിന്റെ ഈ പുതിയ സംരംഭത്തില്‍ എയര്‍ കണ്ടിഷന്‍ ചെയ്ത ഓപ്പറേഷന് തിയറ്റര്‍ സൗകര്യവും പെറ്റ് ഗ്രൂമിങ് സംവിധാനവും ഉള്‍പ്പടെ ക്രമീകരിച്ചിട്ടുണ്ട്. ആലങ്ങാട് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ യൂനിറ്റാണ് സംരംഭത്തിന് പിന്നില്‍. മൃഗങ്ങള്‍ക്ക് കൃത്രിമ ബീജാധാനം, ഗര്‍ഭ പരിശോധന, രോഗനിര്‍ണയം, പരിശോധന, സ്കാനിങ് സംവിധാനം, ശാസ്ത്രക്രിയ തുടങ്ങിയവയെല്ലാം ഈ വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.പ്രിയ പ്രകാശന് എന്ന സംരംഭകയാണ് ശ്രദ്ധ ക്ലിനിക് എന്ന ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
എ.ബി.സി പദ്ധതിയുടെ നടത്തിപ്പിനായും ഈ പുതിയ വാഹനം ഉപയോഗിക്കാന്‍ സാധിക്കും. .ഒരു കോടി രൂപ ചെലവഴിച്ചാണ് വാഹനം നിര്‍മിച്ചത്. ഇതിന് വേണ്ടിയുള്ള പേറ്റന്റ് ലഭിക്കാന്‍ കാത്തിരിക്കുകയാണ് കുടുംബശ്രീ അംഗങ്ങള്‍. ആദ്യ ഘട്ടത്തില്‍ ശ്രദ്ധ ക്ലിനികിന്റെ സേവനം എറണാകുളം ജില്ലയില്‍ മാത്രമേ ലഭിക്കു എങ്കിലും വൈകാതെ തന്നെ സമീപ ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."