HOME
DETAILS

തലസ്ഥാനത്തെ ഗുണ്ടാ-മയക്കുമരുന്ന് മാഫിയയെ പൂട്ടാന്‍ 'ഓപറേഷന്‍ ബോള്‍ട്ടു'മായി പൊലിസ്

  
backup
March 15 2019 | 23:03 PM

%e0%b4%a4%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%97%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be-%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ വര്‍ധിച്ചുവരുന്ന ഗുണ്ടാ, മയക്കുമരുന്ന് മാഫിയയെ പൂട്ടാന്‍ 'ഓപറേഷന്‍ ബോള്‍ട്ട്' പദ്ധതിയുമായി തിരുവനന്തപുരം സിറ്റി പൊലിസ്. ഗുണ്ടാ, മയക്കുമരുന്ന് മാഫിയയുടെ സ്വാധീനം ശക്തമായ സാഹചര്യത്തില്‍ അടിയന്തിരമായി നടപടി സ്വീകരിക്കാന്‍ ദക്ഷിണ മേഖലാ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിര്‍ദേശപ്രകാരം സിറ്റി പൊലിസ് കമ്മിഷനര്‍ കെ. സഞ്ചയ്കുമാര്‍ ഗുരുദ്ദിനാണ് പദ്ധതി ആവിഷ്‌കരിച്ചത്.
ഇതിന്റെ തുടര്‍ച്ചയായി നഗരത്തില്‍ പരിശോധന നടത്തുകയും കൂടുതല്‍ പ്രശ്‌നക്കാരെ കസ്റ്റഡിയിലെടുക്കാനുള്ള നടപടിയും സ്വീകരിക്കും. ഇത്തരക്കാരുടെ പ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കാനും സിറ്റി പൊലിസ് തീരുമാനിച്ചു. സ്ഥിരം കുറ്റവാളികളുടെ പഴയ കേസുകളുടെ വിശദാംശങ്ങളും പരിശോധിച്ച് ഇവര്‍ക്കെതിരേ കാപ്പ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തും. സ്ഥിരം പ്രശ്‌നബാധിത പ്രദേശങ്ങളും ചേരി പ്രദേശങ്ങളിലും പൊലിസ് നിരീക്ഷണം കര്‍ശനമാക്കുവാനും രാത്രികാലങ്ങളില്‍ പൊലിസ് പട്രോളിങ് ശക്തമാക്കുവാനും തീരുമാനിച്ചു.
ജില്ലയിലേക്ക് ഏതൊക്കെ വഴിയാണ് മയക്കുമരുന്ന് വരുന്നതെന്ന് കണ്ടുപിടിക്കാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കും. അന്തര്‍ സംസ്ഥാന ബസുകള്‍, ട്രെയിനുകള്‍ എന്നിവയേയും പ്രത്യേകം നിരീക്ഷിക്കും. ജില്ലയിലെ എല്ലാ പൊലിസ് സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്യുന്ന മയക്കുമരുന്ന് കേസുകളെക്കുറിച്ച് സിറ്റി പൊലിസ് കമ്മിഷനര്‍ തന്നെ പ്രത്യേകം നിരീക്ഷിക്കും.
നിലവില്‍ സിറ്റി പൊലിസിന് കീഴില്‍ 150 ഓളം മയക്കുമരുന്ന് വില്‍പനക്കാര്‍ ഉണ്ടെന്നാണ് പൊലിസിന് ലഭിച്ച സൂചന. ഇവരില്‍ നിന്നുള്ള വ്യാപാരം തടയാനും ഇവരെ കസ്റ്റഡിയില്‍ എടുക്കുന്നതിനുമായി പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്താനും തീരുമാനിച്ചു.
ആവശ്യമെങ്കില്‍ ഇവരെ കരുതല്‍ തടങ്കലില്‍ വയ്ക്കും. നഗരത്തില്‍ മയക്കുമരുന്ന്, കഞ്ചാവ് വ്യാപാരം നടത്തുന്നത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പെട്ടാല്‍ സിറ്റിസണ്‍ പൊലിസ് വിജില്‍ എന്ന എമര്‍ജന്‍സി നമ്പരായ 9497975000 പൊതുജനള്‍ക്കും അറിയിക്കാമെന്നും ഇത് കമ്മിഷനര്‍ തന്നെ നേരിട്ട് മോണിറ്റര്‍ ചെയ്യുമെന്നും സിറ്റി പൊലിസ് കമ്മിഷനര്‍ അറിയിച്ചു.
സിറ്റിയില്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായി ജില്ലയിലെ റൂറല്‍ പൊലിസ് സ്‌റ്റേഷന്റെ പരിധിയിലും ഓപറേഷന്‍ ബോള്‍ട്ടിന്റെ ഭാഗമായുള്ള പരിശോധനകള്‍ ശക്തമാക്കുമെന്ന് സൗത്ത് സോണ്‍ എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago