എസ്.കെ.എസ്.എസ്.എഫ് മദീന പാഷന്‍ നാളെ തുടങ്ങും
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് മദീനാ പാഷന്‍ 14 മുതല്‍ 16 വരെ തളങ്കര മാലിക് ദിനാറില്‍ പ്രത്യേകം സജ്ജമാക്കിയ ഹുദൈബിയ്യ നഗറില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകുന്നേരം 4.30നു മാലിക് ദിനാര്‍ മഖാം സിയാറത്തോടെ സമ്മേളനം ആരംഭിക്കും. സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ യഹ്‌യ തളങ്കര പതാക ഉയര്‍ത്തും. അഞ്ചിനു 'മാനവികതക്ക് മദീനയുടെ സ്‌നേഹം' എന്ന വിഷയത്തില്‍ മതസൗഹൃദ സമ്മേളനം നടക്കും.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ത്വാഖ അഹമ്മദ് മൗലവി അധ്യക്ഷനാവും. അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ആലംങ്കോട് ലീലാകൃഷ്ണന്‍, കെ കുഞ്ഞിരാമന്‍ എം.എല്‍.എ, എം.സി ഖമറുദ്ദീന്‍, എ.ജി.സി ബഷീര്‍, ഹക്കിം കുന്നില്‍, കെ.ടി അബ്ദുല്ല ഫൈസി സംസാരിക്കും.
എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി സുവനീര്‍ പ്രകാശനം ചെയ്യും. 7.30നു നടക്കുന്ന മജ്‌ലിസുന്നൂര്‍ സംഗമവും ഖുത്വബാ സംഗമവും പാണക്കാട് സയ്യിദ് ശഫീഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചുഴലി മുഹിയ്ദ്ധീന്‍ മൗലവി ഉദ്‌ബോധനം നടത്തും.
15നു രാവിലെ ഒന്‍പതിനു നഗരസഭാ ടൗണ്‍ ഹാളില്‍ ഗ്രാന്റ് അസംബ്ലി നടക്കും. തുടര്‍ന്നു പഠന സംഗമം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷനാവും.
'സമസ്ത വിശ്വ ഇസ്‌ലാമിക ഏകകം' എന്ന വിഷയത്തില്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. തുടര്‍ന്നു നടക്കുന്ന സെഷന്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എം ഖാസിം മുസലിയാര്‍ ഉദ്ഘാടനം ചെയ്യും.
'ഉസ്‌വതന്‍ ഹസന ജീവിത ശീലമാക്കുന്നു' എന്ന വിഷയത്തില്‍ ആസിഫ് ദാരിമി പുളിക്കല്‍ പ്രഭാഷണം നടത്തും. തുടര്‍ന്നു നടക്കുന്ന സെഷന്‍ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ ഖത്തര്‍ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്യും. ഓണംപള്ളി മുഹമ്മദ് ഫൈസി വിഷയം അവതരിപ്പിക്കും. 7.30നു നടക്കുന്ന ആദര്‍ശ സെഷന്‍ എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. കെ.ടി മുഹമ്മദ് ഫൈസി ഓമശേരി വിഷയം അവതരിപ്പിക്കും.
16ന് വൈകുന്നേരം മൂന്നിനു കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നു പ്രകടനം ആരംഭിക്കും. 5.30ന് മാലിക് ദിനാര്‍ ഗ്രൗണ്ടില്‍ പൊതുസമ്മേളനം നടക്കും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷനാവും.
എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് റഹ്മത്തുള്ള ഖാസിമി മുത്തേടം മദീനാപാഷന്‍ സന്ദേശം നല്‍കും. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും.
ഖാസി ത്വാഖ അഹ്മ്മദ് മൗലവി, യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, എം.എ ഖാസിം മുസ്‌ലിയാര്‍, ഖാസി ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍, നീലേശ്വരം ഖാസി പി.കെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, പൈവളിക സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദിന്‍ തങ്ങള്‍ കുന്നുംകൈ, ചെര്‍ക്കളം അബ്ദുല്ല, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദു റസാഖ് എം.എല്‍.എ, ഡോ ഖത്തര്‍ ഇബ്രാഹിം ഹാജി, മെട്രോ മുഹമ്മദ് ഹാജി, സി.ടി അഹമ്മദലി, യഹ്‌യ തളങ്കര, ടി.പി അലി ഫൈസി പാത്തൂര്‍, അഹ്മദ് മുസ്‌ലിയാര്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഖാസി ത്വാഖാ അഹ്മ്മദ് മൗലവി, താജുദ്ദീന്‍ ദാരിമി പടന്ന, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളംങ്കോട്, എം.എ ഖലീല്‍ മുത്തോടി, അബ്ദുല്‍ നാഫിഅ് അസ്അദി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."