HOME
DETAILS

പുരുഷ റിലേ ടീമിന് ഒളിംപിക് യോഗ്യത

  
backup
July 11 2016 | 07:07 AM

%e0%b4%aa%e0%b5%81%e0%b4%b0%e0%b5%81%e0%b4%b7-%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%87-%e0%b4%9f%e0%b5%80%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%92%e0%b4%b3%e0%b4%bf%e0%b4%82%e0%b4%aa%e0%b4%bf

 

ബംഗളൂരു: ഒളിംപിക് യോഗ്യതയുടെ അവസാന കടമ്പയായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാമത് ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീയില്‍ 4-400 മീറ്റര്‍ ഇന്ത്യന്‍ പുരുഷ റിലേ ടീമിന് ഒളിംപിക് യോഗ്യത. കുഞ്ഞുമുഹമ്മദ്, മുഹമ്മദ് അനസ്, അയ്യാസാമി ദരുന്‍, ആരോക്യ രാജീവ് എന്നിവരാണ് നേട്ടം സ്വന്തമാക്കിയത്. 3.00.91 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്.
എന്നാല്‍ മലയാളി താരങ്ങല്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. വനിതകളുടെ ലോങ് ജംപില്‍ റെയില്‍വേസിനായി വി. നീന ആദ്യ സ്ഥാനത്ത് ഫിനിഷ് ചെയ്തത് കേരളത്തിന് നേട്ടമായി. ട്രിപ്പില്‍ ജംപില്‍ ശില്‍പ ചാക്കോയും കേരളത്തിന്റെ അഭിമാനം ഉയര്‍ത്തി. എന്നാല്‍ മറ്റിനങ്ങളിലെല്ലാം പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ താരങ്ങള്‍ക്കായില്ല. വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ നിര്‍മല ഷിയോറന്‍, ടിന്റു ലൂക്ക, എം.ആര്‍ പൂവമ്മ, അനില്‍ഡ തോമസ് സഖ്യവും നേട്ടമുണ്ടാക്കിയിട്ടുണ്ട്. 3.27.88 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. ഇതോടെ ഇവരുടെ റാങ്കിങ് 12ലേക്ക് ഉയര്‍ന്നു. പുരുഷന്‍മാരുടെ 4-400 മീറ്റര്‍ റിലേയില്‍ വനിതകളുടെ ലോങ് ജംപില്‍ വി.നീന 6.57 മീറ്റര്‍ ചാടിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. കേരളത്തിന്റെ എം.എ പ്രജുഷ 6.04 മീറ്ററോടെ രണ്ടാം സ്ഥാനം സ്വന്തമാക്കി. എന്നാല്‍ ഒളിംപിക് യോഗ്യതാ മാര്‍ക്കായ 6.70 മീറ്റര്‍ എന്ന നേട്ടം നീനയ്ക്ക് സ്വന്തമാക്കാനായില്ല. ട്രിപ്പില്‍ ജംപില്‍ കേരളത്തിന്റെ ശില്‍പ ചാക്കോയ്ക്കാണ് സ്വര്‍ണം. 13.41 മീറ്റര്‍ ചാടിയാണ് ശില്‍പ നേട്ടം സ്വന്തമാക്കിയത്. കേരളത്തിന്റെ എന്‍.വി നീന 13.29 മീറ്ററോടെ വെള്ളി സ്വന്തമാക്കി. എന്നാല്‍ ഒളിംപിക് യോഗ്യതയായ 14.15 മീറ്റര്‍ എന്ന നേട്ടം ശില്‍പയ്ക്കും സ്വന്തമാക്കാന്‍ സാധിച്ചില്ല.
അതേസമയം പുരുഷന്‍മാരുടെ 5000 മീറ്ററില്‍ കേരളത്തിന്റെ ടി. ഗോപി വെള്ളി സ്വന്തമാക്കി. 14.31.46 സെക്കന്‍ഡിലാണ് ഗോപി ഫിനിഷ് ചെയ്തത്. തമിഴ്‌നാടിന്റെ ലക്ഷമണ്‍ ആണ് ആദ്യ സ്ഥാനം സ്വന്തമാക്കിയത്.
എന്നാല്‍ ഇരുവര്‍ക്കും ഒളിംപിക് യോഗ്യതയ്ക്ക് അരികിലെത്താന്‍ പോലും സാധിച്ചില്ല. എന്നാല്‍ ലോങ് ജംപിലും വനിതകളുടെ 5000 മീറ്ററിലും കേരളത്തിന്റെ പ്രകടനം നിരാശാജനകമായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago