സോണിയാ ഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; മായാവതി, അഖിലേഷ് യാദവ്, കെജ്രിവാള് എന്നിവര്‍ പങ്കെടുക്കില്ല
ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം ഇന്ന്. അതേസമയം, യോഗത്തില്‍ നിന്നുംഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ഉത്തര്‍പ്രദേശിലെ ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി, സമാജ്വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവ് എന്നിവര്‍ വിട്ടുനില്‍ക്കുമെന്നാണ് വിവരം.
ഉച്ചകഴിഞ്ഞ് 3 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന മീറ്റിംഗിനായി ഈ ആഴ്ച ആദ്യം 18 പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ് ക്ഷണം അയച്ചിരുന്നു. കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജും കൊറോണ വൈറസ് കൈകാര്യം ചെയ്യുന്നതുമടക്കം നിരവധി പ്രശ്നങ്ങള്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണില്‍ കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."