ഭൂമി ഇടപാട്: റോബര്‍ട്ട് വാദ്രയുടെ സഹായികളുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്
ന്യൂഡല്‍ഹി: ബിക്കാനീര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ സഹായികളുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. രാജസ്ഥാനിലെ വിവിധയിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ബിക്കാനീറിനു സമീപമുള്ള ഏഴു സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. വാദ്രയുടെ കമ്പനി രാജസ്ഥാനില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന വാദം ആദ്യം ഉയര്‍ത്തിക്കൊണ്ടു വന്നത് ബി.ജെ.പിയായിരുന്നു. സംഭവം വന്‍വിവാദവുമായിരുന്നു.
വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ്് ഹോസ്പിറ്റാലിറ്റിക്ക് ഭൂമി അനുവദിച്ചത് ചട്ടം മറികടന്നുകൊണ്ടായിരുന്നു എന്നായിരുന്നു ആരോപണം. ബിക്കാനീര്‍ ജില്ലയിലെ കൊളായത് മേഖലയില്‍ 275 ഏക്കര്‍ ഭൂമി വ്യാജരേഖ ചമച്ച് വാങ്ങിയെന്നാണ് കേസ്. 2010 ല്‍ വാങ്ങിയ ഭൂമി 2012 ല്‍ മറിച്ചുവില്‍ക്കുകയും ചെയ്തിരുന്നു. അലജെന്‍സി ഫിന്‍ലീസ് എന്ന കമ്പനിക്ക് ഭൂമി മറിച്ചുവില്‍ക്കുക വഴി വന്‍ സാമ്പത്തിക തിരിമറിയാണ് നടത്തിയതെന്നാണ് വിവരം. 2004 ലാണ് ആരോപണത്തിന്‍മേല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ രാജസ്ഥാന്‍ പൊലിസ് വാദ്രയ്ക്ക് ക്ലീന്‍ചീറ്റ് നല്‍കിയിരുന്നു. ബിക്കാനീര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. സോണിയാ ഗാന്ധിയുടെ മരുമകനായ വാദ്രയുടെ അടുപ്പക്കാരായ മൂന്നു പേരുടെ കേന്ദ്രങ്ങളിലാണ് ഇത്തവണ റെയ്ഡ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."