സര്‍ദാര്‍ പട്ടേല്‍ കശ്മിര്‍ പാകിസ്താന് വാഗ്ദാനം ചെയ്തു: സൈഫുദ്ദീന്‍ സോസ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേല്‍ കശ്മിര്‍ പാകിസ്താനു വാഗ്ദാനം ചെയ്തിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സൈഫുദ്ദീന്‍ സോസ്്. കശ്മിരിനെക്കുറിച്ചുള്ള തന്റെ പുസ്തക പ്രകാശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'ഇന്ത്യാ വിഭജന സമയത്ത് ഹൈദരാബാദിനു പകരം കശ്മിര്‍ വിട്ടുകൊടുക്കാന്‍ പട്ടേല്‍ തയാറായിരുന്നു. എന്നാല്‍ പാകിസ്താന്‍ അക്കാര്യം പരിഗണിച്ചതേയില്ല.
സര്‍ദാര്‍ പട്ടേല്‍ ഒരു പ്രായോഗികവാദിയായിരുന്നു. അന്നത്തെ പാക് പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലി ഖാന് പട്ടേല്‍ കശ്മിര്‍ വാഗ്ദാനം ചെയ്തു. 'കശ്മിര്‍ എടുത്തുകൊള്ളൂ, ഹൈദരാബാദിനെപ്പറ്റി സംസാരിക്കരുതെന്നായിരുന്നു പട്ടേലിന്റെ വാദം. എന്നാല്‍ പാകിസ്താന് കശ്മിരില്‍ താല്‍പര്യമുണ്ടായിരുന്നില്ല' സെയ്ഫുദ്ദീന്‍ സോസ് പറഞ്ഞു.
കശ്മിരിന്റെ ചരിത്രവും സമരവും എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ സ്വതന്ത്ര കശ്മിര്‍ എന്ന പാക് മുന്‍ പ്രസിഡന്റ് പര്‍വേശ് മുഷ്‌റഫിന്റെ അഭിപ്രായം ഇന്നു ശരിയാണെന്നും സോസ് സമര്‍ഥിക്കുന്നു.
പാകിസ്താനില്‍ ലയിക്കലല്ല, പകരം സ്വാതന്ത്ര്യമാണ് കശ്മിരിന് ആവശ്യം എന്നതായിരുന്നു മുഷ്‌റഫിന്റെ പ്രസ്താവന. മുഷ്‌റഫിന്റെ അഭിപ്രായത്തെ താന്‍ പിന്‍തുണയ്ക്കുന്നുവെന്നും എന്നാല്‍ അതൊരിക്കലും സാധ്യമല്ലെന്ന് അറിയാമെന്നും സെയ്ഫുദ്ദീന്‍ സോസ് പറഞ്ഞു.
അതിനിടെ സോസിന്റെ പുസ്തക പ്രകാശനം കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ചിദംബരവും പരിപാടിയില്‍ പങ്കെടുത്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."