പ്രണബിന്റെ സന്ദര്‍ശനശേഷം സംഘടനയില്‍ ആളു കൂടിയെന്ന് ആര്‍.എസ്.എസ്
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയുടെ നാഗ്പ്പൂരിലെ ആര്‍.എസ.്എസ് ആസ്ഥാന സന്ദര്‍ശനത്തോടെ സംഘടന പൂര്‍വാധികം ശക്തിപ്പെട്ടുവെന്ന് നേതാവ്. പ്രണബിന്റെ സന്ദര്‍ശനശേഷം സംഘടനയിലേക്ക് അംഗങ്ങളുടെ പ്രവാഹമാണുണ്ടായതെന്ന് സംഘടനയുടെ മുതിര്‍ന്ന നേതാവ് ബിപ്ലബ് റോയ് പറഞ്ഞു. ജൂണ്‍ ഒന്നുമുതല്‍ ആറുവരെ ഏകദേശം 378 അപേക്ഷകളാണ് കിട്ടിയിരുന്നത്. എന്നാല്‍ ജൂണ്‍ ഏഴിനു പ്രണബിന്റെ സന്ദര്‍ശനം കഴിഞ്ഞതോടെ 1,200 മുതല്‍ 1,300വരെ അപേക്ഷകള്‍ ലഭിച്ചു. പ്രണബിന്റെ സന്ദര്‍ശനത്തോടെ അപേക്ഷകരുടെ എണ്ണത്തില്‍ നാലിരട്ടിയിലധികം വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂണ്‍ ഏഴിനു ആര്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ച പ്രണബ് ആര്‍.എസ്.എസ് സ്ഥാപകന്‍ കെ.ബി.ഹെഡ്‌ഗെവാര്‍ ഇന്ത്യയുടെ മഹാപുത്രനാണെന്ന് സന്ദര്‍ശക ഡയറിയില്‍ കുറിച്ചിരുന്നു.നാഗ്പൂരില്‍ ഹെഡ്‌ഗെവാറിന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രണബ് ഇന്ത്യയുടെ വീരപുത്രന് അഭിവാദ്യമര്‍പ്പിക്കാനാണ് താന്‍ ഇവിടെ എത്തിയതെന്നും സന്ദര്‍ശക ഡയറിയില്‍ രേഖപ്പെടുത്തി.
പ്രണബിനോട് ആര്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിക്കരുതെന്ന് മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയും നിരവധി കോണ്‍ഗ്രസ് നേതാക്കളും അഭ്യര്‍ഥിച്ചിരുന്നു. തെറ്റായ കഥകള്‍ ഉണ്ടാക്കാന്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും അവസരം നല്‍കുകയാണ് പിതാവു ചെയ്യുന്നതെന്ന് ശര്‍മിഷ്ഠ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."