ഷെല്‍സയെ മേജര്‍ ഹണ്ട വിളിച്ചത് 3500ലേറെ തവണ
ന്യൂഡല്‍ഹി: ലഫ്. കേണല്‍ അമിത് ദ്വിവേദിയുടെ കൊല്ലപ്പെട്ട ഭാര്യ ഷെല്‍സയും കാമുകന്‍ മേജര്‍ നിഖില്‍ ഹണ്ടയും തമ്മില്‍ കഴിഞ്ഞ ജനുവരി മുതല്‍ 3500 ലേറെ തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പൊലിസ്. മേജറിന്റെ ഫോണിലെ കോള്‍ റെക്കാഡുകള്‍ പരിശോധിച്ചതില്‍ നിന്നാണ് അന്വേഷണ സംഘത്തിന് ഈ വിവരം ലഭിച്ചത്. ഇതില്‍നിന്നു യുവതിയെ സ്വന്തമാക്കാന്‍ പ്രതി ഏറെ ആഗ്രഹിച്ചിരുന്നതായി വ്യക്തമാണെന്ന് പൊലിസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഷെല്‍സയുടെ വിരലടയാളങ്ങളും മുടിയിഴകളും കാറില്‍നിന്ന് കണ്ടെടുത്തിരുന്നു.
കൊലപാതകത്തിന് ശേഷം തന്റെയും ഷെല്‍സയുടെയും ഫോണില്‍നിന്ന് നിരവധി ആപ്പുകളും നിഖില്‍ നീക്കം ചെയ്തിരുന്നു. ഇവ തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പൊലിസ്. മീററ്റില്‍ നിന്ന് അറസ്റ്റിലായ നിഖില്‍ ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതിയുടെ ഉത്തരവ് പ്രകാരം നാലു ദിവസത്തെ പൊലിസ് കസ്റ്റഡിയിലാണ്. ശനിയാഴ്ചയാണ് മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യയും 35 കാരിയുമായ ഷെല്‍സയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ കന്റോണ്‍മെന്റ് മേഖലക്ക് സമീപമായിരുന്നു കാര്‍ കയറിയിറങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സുഹൃത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിലാണ് ആദ്യമായി നിഖില്‍ ഷെല്‍സയെ കാണുന്നത്. നാഗാലാന്റിലെ ഷെല്‍സയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു നിഖില്‍. ഈ സന്ദര്‍ശനങ്ങള്‍ ഷെല്‍സയെയും നിഖിലിനെയും കൂടുതല്‍ അടുപ്പിച്ചു. മേജര്‍ അമിത് ദ്വിവേദിക്ക് സ്ഥലംമാറ്റമായതോടെ ഷെല്‍സക്ക് ഡല്‍ഹിയിലേക്ക് പോകേണ്ടിവന്നു. എങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം തുടരുകയായിരുന്നു. തന്റെ വിവാഹാഭ്യര്‍ഥന ഷെല്‍സ പൂര്‍ണമായും തള്ളിയതോടെയാണ് ക്രൂരമായ കൊലപാതകം മേജര്‍ ഹണ്ട നടത്തിയതെന്നാണ് കരുതുന്നത്. 2009ലാണ് ഷെല്‍സയും മേജര്‍ അമിത് ദ്വിവേദിയും വിവാഹിതരാകുന്നത്. ആറുവയസുള്ള ഒരു മകനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."