ആരോപണം അടിസ്ഥാനരഹിതം: സര്‍വകക്ഷി യോഗം
ആലിന്‍തറ: ടി.സി അബ്ദുള്ള ഫൈസിക്കും സ്ഥാപനത്തിനുമെതിരായ ദുരാരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും നാടിന്റെ വികസനം മുന്നില്‍കണ്ട് കൊണ്ട് നിയമ വിധേയമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങള്‍ എതിരല്ലെന്നും നാടിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാര്‍ ശക്തികളുടെ നിഗൂഢ ശ്രമങ്ങള്‍ തള്ളി കളയണമെന്നും സര്‍വകക്ഷി യോഗം അഭിപ്രായപ്പെട്ടു.
നിര്‍മാണ സ്ഥലത്തേക്ക് നാട്ടുകാര്‍ മാര്‍ച്ച് നടത്തിയെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണെന്നും മാര്‍ച്ച് നടത്തിയതും തണ്ണീര്‍തട സംരക്ഷണ സമിതിയെന്ന പേരില്‍ കുപ്രചാരണങ്ങളുമായി രംഗത്തെത്തിയതും സ്ഥലത്തെ ആര്‍.എസ്.എസ്, ബി.ജെ പി പ്രവര്‍ത്തകരാണെന്നും അവരുടെ വര്‍ഗീയ അജന്‍ഡയുടെ ഭാഗമാണിതെന്നും സ്ഥാപനഭാരവാഹികള്‍ പറഞ്ഞു.
സ്ഥാപനത്തിന്റെ പ്രാരംഭഘട്ടം മുതല്‍ തന്നെ സ്ഥാപനത്തിനും ഭാരവാഹികള്‍ക്കുമെതിരേ തീവ്രവാദമടക്കമുള്ള ആരോപണങ്ങളുമായി സംഘ്പരിവാര്‍ രംഗത്ത് വരികയും വിവിധ അന്വേഷണ എജന്‍സികള്‍ അരോപണങ്ങള്‍ അന്വേഷിച്ച് ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് തെളിയിക്കുകയും ചെയ്തതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് കെ.കെ.സി ചോയിക്കുട്ടി, കെ. ശ്രീനിവാസന്‍, ഷരീഫ് വെണ്ണക്കോട്, അബു മൗലവി, കെ. റഈസ്, ജാഫര്‍ പാലായി, കെ.ടി മുഹമ്മദ് പി.പി ഷംസുദ്ധീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."