നെല്‍കൃഷി പുനരാരംഭിക്കാന്‍ കൃഷിമന്ത്രിക്ക് നിവേദനം നല്‍കി
ശാസ്താംകോട്ട: പടിഞ്ഞാറേകല്ലട പഞ്ചായത്തിന്റെ തിലകക്കുറിയായിരുന്ന ഇടിയാട്ടുപുറം, നെടുഞ്ചാല്‍ പാടശേഖരങ്ങളില്‍ നെല്‍കൃഷി അന്യമാകുന്നു. 80 ഹെക്ടര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന പാടശേഖരങ്ങള്‍ സംരക്ഷിക്കണമെന്നും നെല്‍കൃഷി പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്തംഗം ആര്‍ മണികണ്ഠന്‍ കൃഷി മന്ത്രിക്കും ജലവിഭവ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇടിയാട്ടുപുറം നെടുഞ്ചാല്‍ ഏല ഗതകാലസ്മ കണകളുടെ ബാക്കിപത്രം മാത്രമാണ്. ഒരു കാലത്ത് നൂറുമേനി വിളയിച്ച ഏലകളില്‍ കൃഷിക്ക് ആവശ്യമായ ജലം ലഭിക്കാത്തതാണ് കൃഷിയിറക്കുവാന്‍ കര്‍ഷകര്‍ മടിക്കുന്നതിനു പ്രധാന കാരണം. ശാസ്താംകോട്ട തടാകത്തിെല ജലനിരപ്പില്‍ ഉണ്ടായ കുറവ് തടാകത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഏലകളെയും ബാധിച്ചു. ബണ്ട് റോഡിനു സമീപം തടാകം എക്കറുകളോളം വറ്റിവരണ്ടതോടെ പാടശേഖരങ്ങളിലെ ജലാംശം പൂര്‍ണമായും ഇല്ലാതായി.
തടാകസംരക്ഷണത്തിനു കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന അധികൃതര്‍ ശാസ്താംകോട്ട അമ്പലക്കടവ് മാത്രം സന്ദര്‍ശിച്ചു തിരികെ പോകുന്നതിനാല്‍ ഇടിയാട്ടപ്പുറം നെടുഞ്ചാല്‍ ഏലകളുടെ അവസ്ഥ ചര്‍ച്ചയായിട്ടില്ല. പരമ്പരാഗത രീതിയില്‍ ഏലായില്‍ വെള്ളം എത്തിക്കുന്നതിന് പ്രധാന തോടുകളും അനുബന്ധ തോടുകളും തലമുറകള്‍ക്ക് നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ ജലം എത്താത്തതാണ് കര്‍ഷകരെ വലയ്ക്കുന്നത്. 2001ല്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് കെ.ഐ.പി കടപുഴ വരെ കനാല്‍ നിര്‍മിച്ചിരുന്നു. എന്നാല്‍ മുതുപിലാക്കാട് വരെ മാത്രമാണ് ജലവിതരണം നടക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഇടിയാട്ടുപുറം നെടുഞ്ചാല്‍ ഏലകളില്‍ ജലമെത്തിയ്ക്കുന്നതിനായി 97 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കെ.ഐ.പി അധിതൃതര്‍ സമര്‍പ്പിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് കൃഷി പുനരാരംഭിക്കുന്നതിന് എലായില്‍ ജലവിതരണത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പഞ്ചായത്തംഗം മണികണ്ഠന്‍ കൃഷിവകുപ്പ് മന്ത്രി, കെ.ഐ.പി എന്നിവര്‍ക്ക് നിവേദനം നല്‍കിയത്. ജലവിതരണത്തിന് നടപടി ഉണ്ടായാല്‍ ഇടിയാട്ടുപ്പുറം നെടുഞ്ചാല്‍ ഏലകളില്‍ പൂര്‍ണമായി നെല്‍കൃഷി ആരംഭിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. കൊല്ലം ജില്ലയില്‍ തന്നെ നെല്‍കൃഷിക്ക് ഏറെ അനുയോജ്യമായ ഈ പാടശേഖരങ്ങളിലെ നെല്‍കൃഷി ജില്ലയിലെ കാര്‍ഷിക മേഖലയ്ക്ക് ഒരു പുത്തന്‍ ഉണര്‍വേകും. ഇടിയാട്ടുപുറം നെടുഞ്ചാല്‍ ഏലാ പച്ചപ്പണിഞ്ഞ് പഴയ പ്രതാപത്തിലേക്കെത്തുന്ന ദിനങ്ങള്‍ കാത്തിരിക്കുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."