ഇന്ന് ലോകജനസംഖ്യാ ദിനം
യുനൈറ്റഡ് നേഷന്‍സ്: ലോകത്ത് നടക്കുന്ന ശൈശവ വിവാഹങ്ങളില്‍ മൂന്നിലൊന്നും ഇന്ത്യയിലെന്ന് ഐക്യരാഷ്ട്രസഭയുടെ പഠനം. ഇന്ത്യയില്‍ പകുതിയോളം സ്ത്രീകളും പ്രായപൂര്‍ത്തിയാകും മുന്‍പ് വിവാഹം കഴിക്കുന്നതായും യുനൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് (യു.എന്‍.എഫ്.പി.എ) റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ മൊത്തം ജനസംഖ്യയില്‍ യൗവനപ്രായത്തിലുള്ളവര്‍ 21 ശതമാനത്തോളം വരും. ഇതില്‍ 48 ശതമാനവും പെണ്‍കുട്ടികളാണ് (ഏതാണ്ട് 11.5 കോടി പേര്‍). ശ്രദ്ധ ലഭിക്കേണ്ട നിരവധി വിഷയങ്ങളില്‍ ആവശ്യമായ ഇടപെടലുകള്‍ ഉണ്ടെങ്കിലും പെണ്‍കുട്ടികളെ അലട്ടുന്ന പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. 15-19 വയസിന് ഇടയിലുള്ള 14 ശതമാനത്തോളം പെണ്‍കുട്ടികള്‍ നിരക്ഷരരാണ്.
73 ശതമാനം പെണ്‍കുട്ടികളും പത്താം ക്ലാസിനുശേഷം പഠനംപൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവരാണ്. ലോകജനസംഖ്യാദിനത്തില്‍ 'കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായുള്ള പദ്ധതികള്‍' യു.എന്‍ നടപ്പാക്കുന്നുണ്ട് . ഇന്ത്യയുടെ കാര്യത്തില്‍ ഇത് പരമപ്രധാനവും പ്രസക്തവുമാണ്.
എല്ലാ വര്‍ഷവും ജൂലൈ പതിനൊന്നിനാണ് ലോകജനസംഖ്യാ ദിനം.
ആഗോള ജനസംഖ്യ വര്‍ധിക്കുന്നത് മൂലമുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുകയാണ് ദിനാചാരണം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്വന്തം ശരീരത്തെ മനസിലാക്കാനും ജീവിതം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാനും പെണ്‍കുട്ടികള്‍ക്ക് അവകാശമുണ്ടെന്നും യു.എന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."