HOME
DETAILS

ഉപതെരഞ്ഞെടുപ്പ്: അഞ്ചിടത്ത് ബി.ജെ.പി, കര്‍ണാടകയില്‍ രണ്ടും കോണ്‍ഗ്രസിന്- 10 Points

  
backup
April 13 2017 | 12:04 PM

by-election-results-2017

1. കോണ്‍ഗ്രസിന് വലിയ ആഹ്ലാദം നല്‍കിയാണ് കര്‍ണാടകയിലെ രണ്ടു സീറ്റിലെയും വിജയം. തങ്ങള്‍ തലകുനിക്കുകയാണെന്നും ജനവിധിയെ അംഗീകരിക്കുന്നുവെന്ന് ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ പ്രതികരിച്ചു.


2. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജില്ലയായ മൈസൂരുവില്‍ പെട്ടതാണ് നെഞ്ചന്‍ഗുഡ് മണ്ഡലം. ഈ രണ്ടു സീറ്റിലും വിജയം കൈവരിച്ചതോടെ കോണ്‍ഗ്രസിന് കൂടുതല്‍ ശക്തി ലഭിച്ചു.


3. ഹിമാചല്‍ പ്രദേശിലെ ഭോറഞ്ച് (സിറ്റിങ് സീറ്റ്), രാജസ്ഥാനിലെ ധോല്‍പുര്‍ (മായാവതിയുടെ ബി.എസ്.പിയില്‍ നിന്ന് പിടിച്ചെടുത്തു) മധ്യപ്രദേശിലെ ബന്ദാവ്ഗഢ് എന്നിവയാണ് ബി.ജെ.പി ജയിച്ച മൂന്നു മണ്ഡലങ്ങള്‍.


4. സല്‍ഭരണത്തിലും വികസന രാഷ്ട്രീയത്തിലും വിശ്വാസമര്‍പ്പിച്ചവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.


5. പഞ്ചാബ് അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വേണ്ടി എ.എ.പി എം.പി ജര്‍നൈല്‍ സിങ് രാജിവച്ച ഒഴിവിലാണ് ഡല്‍ഹി രാജൗരി ഗാര്‍ഡനില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ഇവിടെ ഈ സീറ്റ് ബി.ജെ.പി പിടിച്ചെടുത്തു.


6. ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ആഴ്ച മാത്രം ബാക്കി നില്‍ക്കേയാണ് എ.എ.പിക്ക് തിരിച്ചടിയേല്‍ക്കുന്നത്. പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം എ.എ.പിക്കേല്‍ക്കുന്ന മറ്റൊരു വലിയ തിരിച്ചടി.


7. അസമില്‍ ബി.ജെ.പിയുടെ രനോജ് പെഗു കോണ്‍ഗ്രസിലെ ബാബുല്‍ സോനാവലിനെയാണ് തോല്‍പ്പിച്ചത്.


8. രാജസ്ഥാനിലെ ധോല്‍പുരില്‍ ബി.ജെ.പിയുടെ ശോഭാ റാണി 40,000 വോട്ടുകള്‍ക്കാണ് വിജയിച്ചത്.


9. പശ്ചിമബംഗാളില്‍ വീണ്ടും ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചന്ദ്രിമ ഭട്ടാചാര്യയാണ് തംലുക്ക് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.


10. ജമ്മു കശ്മീരില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് 38 പോളിങ് സ്‌റ്റേഷനുകളില്‍ റീപോളിങ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഇവിടെ വെറും രണ്ടു ശതമാനം പോളിങ് മാത്രമാണ് നടന്നിരുന്നത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago