HOME
DETAILS
MAL
എം.പിമാരുടേയും എം.എല്‍.എമാരുടേയും യോഗം വിളിച്ച് മുഖ്യമന്ത്രി; പങ്കെടുക്കില്ലെന്ന് കെ.മുരളീധരന്
backup
May 23 2020 | 08:05 AM
കോഴിക്കോട്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി എം.പിമാരുടേയും എം.എല്‍.എമാരുടേയും യോഗം വിളിച്ചു. ചൊവ്വാഴ്ച്ച രാവിലെ പത്തരയ്ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം.
അതേസമയം, മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെ.മുരളീധരന് എം.പി. ലോക്ഡൗണ്‍ തീരാന്‍ അഞ്ചു ദിവസം മാത്രമുള്ളപ്പോഴാണ് മുഖ്യമന്ത്രിയ്ക്ക് എം.പിമാരെ ഓര്മ വന്നത് ഇപ്പോഴാണ് ഒരു കൂടിക്കാഴ്ച്ചയ്ക്ക് ശ്രമിച്ചത്. യു.ഡി.എഫ് യോഗം ബഹിഷ്കരിക്കില്ല. എന്നാല്‍ താന്‍ പങ്കെടുക്കില്ലെന്നും മുരളീധരന് പറഞ്ഞു.
എം.പിമാരുടെ മാത്രമായി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."