ബഹ്‌റൈനില്‍ 'മിനി തൃശൂര്‍ പൂരം' സംഘടിപ്പിക്കുന്നു
മനാമ: നാട്ടില്‍ തൃശൂര്‍ പൂരം നടക്കുന്ന ദിവസം ബഹ്‌റൈനിലും മിനി തൃശൂര്‍ പൂരം സംഘടിപ്പിക്കുമെന്ന് സംസ്‌കാര തൃശൂര്‍ ഭാരവാഹികള്‍ അറിയിച്ചു. സംസ്‌കാര തൃശൂരിന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് മേയ് അഞ്ചിന് വൈകിട്ടു 4 മണിക്ക് ബഹ്‌റൈന്‍ കേരളീയ സമാജത്തിലാണ് മിനി തൃശൂര്‍ പൂരം സംഘടിപ്പിക്കുന്നത്.
ഇതോടനുബന്ധിച്ച് 50 തില്‍പരം മേളകലാകാരന്മാര്‍ ഒരുക്കുന്ന താളവിസ്മയവും പ്രതീകാത്മകമായി അണിനിരക്കുന്ന പത്ത് ആനകളും, കുടമാറ്റവും കൂടി സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്.
പൂരങ്ങളോടനുബന്ധിച്ചു നടക്കുന്ന വാണിഭങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ചെറുപൂരങ്ങളും കുടമാറ്റവും കൂടി ഉള്‍പ്പെടുത്തി പ്രവാസികള്‍ക്ക് പൂരാഘോഷത്തിന്റെ എല്ലാ സ്പന്ദനങ്ങളും മനസ്സില്‍ തട്ടുന്ന വിധം അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും സംഘാടകര്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."