HOME
DETAILS

വിദ്യാര്‍ഥികള്‍ക്ക് പുതിയ ബസ് പാസ് ജൂലൈ 31 നകം

  
backup
June 27, 2018 | 6:26 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%81-2

 


കോഴിക്കോട്: ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്ക് സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പു വരുത്തുന്നതിനും യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തീരുമാനം. ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌ന പരിഹാരത്തിനുള്ള ജില്ലാ സമിതിയുടെ യോഗത്തിലാണ് തീരുമാനം.
സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ളവക്ക് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ യാത്രാ ഇളവിന് പാസ് അനുവദിക്കും. ജൂലൈ 31നകം പുതിയ ബസ് പാസ് ആര്‍.ടി.ഒ നല്‍കും. അതുവരെ യാത്രാ ഇളവിന് നിലവിലുള്ള പാസ് മതിയാകും. ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും പഠന ആവശ്യങ്ങള്‍ക്ക് യാത്രാ ഇളവ് അനുവദിക്കും.
രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെയാണ് യാത്രാ ഇളവ്. അതിരാവിലെ ക്ലാസുകള്‍ ആരംഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അതിന് അനുസൃതമായി യാത്രാ ഇളവ് നല്‍കും. ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്ഥാപന മേധാവികള്‍ നല്‍കുന്ന പാസ് ഉപയോഗിച്ച് യാത്രാ ഇളവ് അനുവദിക്കും. പാരലല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ഹാള്‍ടിക്കറ്റുകളും പാസും കാണിച്ചാല്‍ യാത്രാ ഇളവ് നല്‍കും. വിദ്യാര്‍ഥികള്‍ക്ക് താമസസ്ഥലത്തുനിന്ന് വിദ്യാലയങ്ങളിലേക്കും തിരിച്ചുമാണ് പാസ് അനുവദിക്കുക. വിദ്യാര്‍ഥികളുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ വിദ്യാലയങ്ങളിലും സീനിയര്‍ അധ്യാപകരെ ജൂലൈ അഞ്ചിനകം നോഡല്‍ ഓഫിസര്‍മാരായി നിയമിക്കാനും യോഗം നിര്‍ദേശിച്ചു. കൂടുതല്‍ വിദ്യാര്‍ഥികളുള്ള സ്ഥാപനങ്ങള്‍ക്ക് സമീപം ട്രാഫിക് പൊലിസ് നിരീക്ഷണം ശക്തമാക്കും. സ്റ്റുഡന്റ് പൊലിസ് കേഡറ്റുകളുടെ സേവനവും പ്രയോജനപ്പെടുത്തും. വിദ്യാര്‍ഥികളും ബസ് ജീവനക്കാരും പരസ്പര ബഹുമാനത്തോടെ പെരുമാറിയാല്‍ പൂര്‍ണമായും പരിഹരിക്കാവുന്നതാണ് ജില്ലയിലെ വിദ്യാര്‍ഥികളുടെ യാത്രാപ്രശ്‌നങ്ങളെന്ന് യോഗത്തില്‍ എ.ഡി.എം പറഞ്ഞു. വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയാല്‍ പൊലിസ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് അസി. പൊലിസ് കമ്മിഷണര്‍ വ്യക്തമാക്കി. സാമൂതിരി ഗുരുവായൂരപ്പന്‍ കോളജിലേക്കുള്ള യാത്രാപ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് കൂടുതല്‍ കെ.എസ്.ആര്‍.ടി ബസ് ആവശ്യമാണെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി പ്രതിനിധി അറിയിച്ചു.
യോഗത്തില്‍ എ.ഡി.എം ടി. ജനില്‍കുമാര്‍ അധ്യക്ഷനായി. കോഴിക്കോട് ആര്‍.ടി.ഒ സി.ജെ പോള്‍സണ്‍ നടപടികള്‍ വിശദീകരിച്ചു. അസി. പൊലിസ് കമ്മിഷണര്‍ എം.സി ദേവസി, വടകര ആര്‍.ടി.ഒ വി.വി മധുസൂദനന്‍, കെ.എസ്.ആര്‍.ടി.സി ഇന്‍സ്‌പെക്ടര്‍ വി.എം ഉണ്ണി എന്നിവരും ബസ് ഉടമസ്ഥരുടെയും വിദ്യാര്‍ഥി സംഘടനകളുടെയും പാരലല്‍ കോളജ്, സ്വകാര്യ ഐ.ടി.ഐകള്‍ എന്നിവയുടെയും പ്രതിനിധികള്‍, സാമൂതിരി ഗുരുവായുരപ്പന്‍ കോളജ് അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് ട്രാഫിക് പിഴകൾ അടച്ചാൽ 50 ശതമാനം കിഴിവെന്ന് പ്രചാരണം; വ്യാജമെന്ന് ദുബൈ ആർടിഎ

uae
  •  17 minutes ago
No Image

മുഖ്യമന്ത്രിക്കെതിരായ പോസ്റ്റിന് ലൈക്കും കമന്റും; പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിത്വം തെറിച്ചു, സ്വതന്ത്രനായി മത്സരിക്കും

Kerala
  •  35 minutes ago
No Image

In-depth Story : ബിഹാറിലെ മുസ്ലിം വോട്ടുകൾക്ക് സംഭവിച്ചതെന്ത്? ഉവൈസി മുസ്ലിം വോട്ട് പിളർത്തിയോ; കണക്കുകൾ പറയുന്നത്

Trending
  •  an hour ago
No Image

തെളിവില്ലെന്ന് പൊലിസ്, തുടക്കം മുതല്‍ അട്ടിമറി ശ്രമം, ഒടുവില്‍ പാലത്തായിലെ ക്രൂരതയ്ക്ക് ശിക്ഷ ജീവപര്യന്തം - കേസിന്റെ നാള്‍വഴികള്‍

Kerala
  •  2 hours ago
No Image

പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് പത്മരാജന് ജീവപര്യന്തം

Kerala
  •  2 hours ago
No Image

കോണ്‍ഗ്രസിന് തിരിച്ചടി; പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് മത്സരിക്കാനാവില്ല, പട്ടികയില്‍ നിന്ന് നീക്കി

Kerala
  •  4 hours ago
No Image

എസ്.ഐ.ആര്‍ അട്ടിമറി; അടിയന്തര യോഗം വിളിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ - Suprabhaatham impact

Kerala
  •  5 hours ago
No Image

നന്നായി പെരുമാറിയില്ലെങ്കിൽ അധികകാലം നിലനിൽക്കില്ല; യുവ താരത്തിന് സ്പാനിഷ് പരിശീലകന്റെ കർശന മുന്നറിയിപ്പ്

Football
  •  5 hours ago
No Image

റെക്കോഡ് നേട്ടവുമായി ഇത്തിഹാദ് എയർവേസ്; 9 മാസ ലാഭം 1.7 ബില്യൺ ദിർഹം; 26% വർധന; 16.1 ദശലക്ഷം യാത്രക്കാർ

uae
  •  5 hours ago
No Image

അമ്മയ്‌ക്കൊപ്പം കിടന്നത് ഇഷ്ടപ്പെട്ടില്ല; 12 വയസുകാരന് ക്രൂരമര്‍ദ്ദനം, തല ഭിത്തിയിലിടിപ്പിച്ചു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

Kerala
  •  6 hours ago