ചെങ്ങന്നൂരില്‍ പൊതു ശ്മശാനം: കലക്ടര്‍ക്കെതിരേ പരാതി
ചെങ്ങന്നൂര്‍: നഗരസഭയുടെ പരിധിയില്‍ പൊതുശ്മശാനം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് മുന്‍സിപ്പല്‍ ചെയര്‍മാനേയും, ജില്ലാ കലക്ടറേയും എതിര്‍കക്ഷികളാക്കി ചെങ്ങന്നൂര്‍ താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റി മുമ്പാകെ ഹര്‍ജി.
പാരാലീഗല്‍ വോളണ്ടിയര്‍മാരായ ആലാപള്ളിപ്പറമ്പില് എംഡി ദീപാ മോള് മാവേലിക്കര പേള ശ്രീനിവാസില്‍ ആര് റെനില്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. നഗര മധ്യത്തെ താമസക്കാരിയായ കുട്ടിയമ്മ എന്ന പട്ടികജാതി സ്ത്രീ മരിച്ചപ്പോള്‍ സംസ്കരിക്കാന്‍ സ്ഥലമില്ലാതെ പൊതുവഴിയില്‍ മൃതദേഹം ദഹിപ്പിച്ച സംഭവം വിവാദമായ സാഹചര്യത്തിലാണ് പരാതിക്കാര്‍ ഹര്‍ജി നല്‍കിയത്.
നഗരസഭ നിലവില്‍ വന്നിട്ട് 4 പതിറ്റാണ്ടിലേറെക്കഴിഞ്ഞിട്ടും പൊതുശ്മശാനം എന്ന ആവശ്യം യാഥാര്‍ത്ഥ്യം ആക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞില്ല. ഈ ക്കഴിഞ്ഞ മുന്‍സിപ്പല്‍ ബഡ്ജറ്റിലും പൊതുശ്മശാനം നിര്‍മ്മിക്കുമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു. കുട്ടിയമ്മയുടെ മകന് പൊതു പ്രവര്‍ത്തകനായ ശശി അടുത്തിടെ മരിച്ചപ്പോഴും മൂതദേഹം നടുറോഡിലാണ് ദഹിപ്പിക്കേണ്ടി വന്നത്. ലീഗല്‍ സര്‍വിസ് ക്കമ്മറ്റി ഫയലില്‍ സ്വീകരിച്ച ഹര്‍ജി ജൂലൈ 14-ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."