HOME
DETAILS

പരിശീലന വിമാനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നു;  പൈലറ്റ് മാരുടെ പരിശീലനം ഓഡിറ്റ് ചെയ്യാന്‍ ഡിജിസിഎ

  
September 14, 2024 | 3:56 AM

Rise in Training Flight Accidents DGCA to Audit Pilot Training

പരിശീലന വിമാനങ്ങളുടെ അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള വ്യോമഗതാഗതരംഗത്തെ പ്രൊഫഷണലുകളുടെ പരിശീലനം ഓഡിറ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കി ഡിജിസിഎ. രാജ്യത്തെ വിവിധ ഫ്‌ലയിങ് ഓര്‍ഗനൈസേഷനുകളിലാണ് പരിശോധന നടത്തുക. ട്രെയിനിംഗ് സെന്ററുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍, പ്രവര്‍ത്തന രീതികള്‍, പരിശീലന നിലവാരം തുടങ്ങിയ കാര്യങ്ങളുടെ പരിശോധന നവംബര്‍ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് ഡിജിസിഎ നിര്‍ദ്ദേശം. 2022 ലാണ് അവസാനമായി ഇത്തരം പരിശോധന നടന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ നിരവധി പരിശീലന വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഈ വര്‍ഷം മധ്യപ്രധേശിലും ബംഗാളിലും പരിശീലന വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ട് പൈലറ്റ് മാര്‍ക്ക് പരിക്കേറ്റിരുന്നു. ഇത്തരത്തില്‍ ഇടക്കിടെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാതലത്തിലാണ് ഡിജിസിഎയുടെ തീരുമാനം. പൈലറ്റുമാര്‍ക്കും മറ്റു സാങ്കേതിക വിദഗ്ധര്‍ക്കും ലഭിക്കുന്ന പരിശീലനത്തില്‍ അപാകതകളുണ്ടെന്ന ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പരിശീലനത്തിന് ഉപയോഗിക്കുന്ന വിമാനങ്ങളുടെ ഗുണനിലവാരം, പരിപാലനത്തിലെ അപാകത തുടങ്ങിയ കാര്യങ്ങള്‍ ഇടക്കിടെയുണ്ടാകുന്ന അപകടത്തിന് കാരണമാകുന്നുണ്ടോ എന്നും ഡിജിസിഎ ഓഡിറ്റില്‍ പരിശോധിക്കും.

Concerns over rising training flight accidents prompt DGCA to conduct audits of pilot training programs, ensuring adherence to safety standards and regulations



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  3 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  3 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  3 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  3 days ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  3 days ago