HOME
DETAILS

പകര്‍ച്ചപ്പനിക്കെതിരായ വാക്‌സിന്‍ എല്ലാവരും സ്വീകരിക്കണം; സഊദി ആരോഗ്യ മന്ത്രാലയം

  
September 14, 2024 | 3:41 AM

Everyone should receive the influenza vaccine Saudi Ministry of Health

റിയാദ്: സഊദി അറേബ്യയിലെ എല്ലാ പൗരന്മാരും പ്രവാസികളും സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ എടുക്കാന്‍ മുന്നോട്ടുവരണമെന്ന ആഹ്വാനവുമായി ആരോഗ്യ മന്ത്രാലയം. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക ആപ്പായ സിഹത്തീ ആപ്ലിക്കേഷനിലെ 'സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍' സേവനത്തിലൂടെ വാക്‌സിനേഷന്‍ അപ്പോയിന്റ്‌മെന്റിനായി ബുക്ക് ചെയ്യാൻ സാധി്ക്കുന്നതാണ്.

വൈറസിന്റെ തുടര്‍ച്ചയായ മാറ്റം കാരണം വര്‍ഷം തോറും വാക്‌സിന്‍ ഡോസ് എടുക്കുകയെന്നത് അതിപ്രധാനമാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. രോഗങ്ങള്‍ക്കും ഗുരുതരമായ അണുബാധയെ അകറ്റാനും അവയിൽ നിന്ന രക്ഷനേടാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പ്രായമായ ആളുകള്‍ പ്രത്യേകിച്ചും സീസണല്‍ വാക്‌സിനുകള്‍ എടുക്കാന്‍ മുന്നോട്ടുവരണമെന്നും സഊദി ആരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചു.

കാലാവസ്ഥയുമായി ബന്ധപ്പെട്ട പകര്‍ച്ചപ്പനി ഏറ്റവും കൂടുതല്‍ ആരോഗ്യ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണ്. പ്രതിരോധശേഷി ദുര്‍ബലപ്പെടുത്തുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍, 50 വയസും അതിനുമുകളിലും പ്രായമുള്ളവര്‍, 6 മാസത്തിനും 5 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികളായ സ്ത്രീകള്‍, പൊണ്ണത്തടിയുള്ള ആളുകള്‍, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ നിര്‍ബന്ധമായും വാക്‌സിന്‍ എടുക്കണം. ഇവര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നുവെന്ന കാര്യം വീട്ടിലെ മറ്റുള്ളവര്‍ ശ്രദ്ധിക്കണം.

ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ സുരക്ഷിതവും അത് എടുക്കേണ്ടത് അനിവാര്യവുമാണെന്ന് മന്ത്രാലയം പറഞ്ഞു. പ്രത്യേകിച്ച് 6 മാസത്തിനും 5 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികളായ സ്ത്രീകള്‍, പൊണ്ണത്തടിയുള്ള ആളുകള്‍, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ഗ്രൂപ്പുകള്‍ക്ക്, ഗുരുതരമായ രോഗ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും അതുമൂലമുണ്ടാകുന്ന മരണ സാധ്യത ഇല്ലാതാക്കുന്നതിനും ഇത് വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

വാക്‌സിന്‍ എടുക്കുക, കൈകള്‍ നന്നായി കഴുകുക, തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ ടിഷ്യൂകള്‍ ഉപയോഗിക്കുക, പരിസര ശുചിത്വം ഉറപ്പാക്കുക തുടങ്ങിയ പ്രതിരോധ നടപടികള്‍ കൈക്കൊള്ളുകയും പ്രധാനമാണ്. ഗുരുതരമായ രോഗലക്ഷണങ്ങളില്‍ നിന്ന് സംരക്ഷണം നേടാന്‍ വാക്‌സിന്‍ എടുക്കുന്നതിലൂടെ സാധിക്കും. വാക്‌സിനേഷന്‍ എടുത്ത ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും അതുവഴി അണുബാധയുടെ നിരക്കും സീസണല്‍ ഇന്‍ഫ്‌ളുവന്‍സ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന ആളുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുകയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം. സഊദിയെ പോലെ മറ്റു ജിസിസി രാജ്യങ്ങളും ഫ്ലൂ വാക്സിൻ എടുക്കാൻ രാജ്യത്തെ ജനങ്ങളോടും , പ്രവാസികളോടും ആഹ്വാനം ചെയ്തിട്ടുണ്ട്. വാക്സിൻ എടുക്കുന്നത് എപ്പോഴും നല്ലതാണ്. പ്രതിരോധ ശേഷി കൂട്ടാൻ ഇതിലൂടെ സാധിക്കും. കുട്ടികൾക്ക് , പ്രായമായവർക്കും മുൻഗണന നൽകണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ലോകകപ്പ് ഫൈനലിൽ മെക്സിക്കോയെ വീഴ്ത്തി അവർ കിരീടം നേടും: നവാക് ജോക്കോവിച്ച്

Football
  •  8 days ago
No Image

കാറ്റും മഴയും തുടരും: സഊദിയുടെ വിവിധ ഭാഗങ്ങളില്‍ മിന്നല്‍ പ്രളയ സാധ്യതയെന്ന് NCM

Saudi-arabia
  •  8 days ago
No Image

ഇന്ത്യയുടെ A+ കാറ്റഗറിയിലേക്ക് സൂപ്പർതാരം; നിർണായക തീരുമാനവുമായി ബിസിസിഐ

Cricket
  •  8 days ago
No Image

ദേശീയ പണിമുടക്ക് വിമാനത്താവളങ്ങളെ ബാധിച്ചു: ഈ ന​ഗരത്തിലേക്കുള്ള സർവിസുകൾ റദ്ദാക്കി എത്തിഹാദ് എയർവേയ്സ്

uae
  •  8 days ago
No Image

ചരിത്ര വിജയമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍; ഭരണവിരുദ്ധ വികാരമെന്ന് യു.ഡി.എഫ്, ആത്മവിശ്വാസം കൈവിടാതെ ഇരുമുന്നണികളും

Kerala
  •  8 days ago
No Image

മെസി ഇന്ത്യയിലേക്ക് വരുന്നു; 'ഗോട്ട് ടൂര്‍' പരിപാടിയില്‍ പങ്കെടുക്കും, മോദിയെ കാണും - നാല് നഗരങ്ങളിലെ പരിപാടികള്‍

National
  •  8 days ago
No Image

വോട്ട് ചെയ്യാൻ രാഹുലെത്തുമോ? എത്തുമെന്ന് പ്രാദേശിക നേതാക്കൾ; ബിജെപി-ഡിവൈഎഫ്ഐ പ്രതിഷേധത്തിന് സാധ്യത; സുരക്ഷ വർധിപ്പിച്ചു

Kerala
  •  8 days ago
No Image

ടി-20യിൽ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നേട്ടം കണ്മുന്നിൽ

Cricket
  •  8 days ago
No Image

സംസ്ഥാനത്ത് എഐ കാമറകള്‍ സ്ഥാപിക്കും

National
  •  8 days ago
No Image

രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി, ബൂത്തുകളില്‍ നീണ്ട നിര; മെഷീന്‍ തകരാര്‍, പലയിടത്തും വോട്ടിങ് തടസ്സപ്പെട്ടു

Kerala
  •  8 days ago