HOME
DETAILS

പാഠ്യപദ്ധതി പരിഷ്‌കരണം ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച്

  
Web Desk
March 17 2019 | 00:03 AM

%e0%b4%aa%e0%b4%be%e0%b4%a0%e0%b5%8d%e0%b4%af%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%96

മലപ്പുറം: ശാസ്ത്രസാഹിത്യ പരിഷത്തിന്റെ താല്‍പര്യമനുസരിച്ച് സംസ്ഥാനത്തെ പാഠ്യപദ്ധതി സമൂലമായി പരിഷ്‌കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ വ്യാപക പ്രതിഷേധം. വിദ്യാഭ്യാസരംഗത്ത് സമഗ്രമാറ്റം ലക്ഷ്യമിട്ടെന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നത് കഴിഞ്ഞമാസം സമര്‍പ്പിക്കപ്പെട്ട ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ്.
പ്രീ സ്‌കൂള്‍ മുതല്‍ പ്ലസ്ടു തലം വരെ ഒരേ ഡയരക്ടറേറ്റിനു കീഴില്‍ കൊണ്ടുവരാനെന്ന പേരില്‍ മുന്‍ എസ്.സി.ഇ.ആര്‍.ടി ഡയരക്ടര്‍ എം.എ ഖാദര്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിന്റെ ആദ്യഭാഗമാണ് ഇതിനകം സമര്‍പ്പിച്ചിരുന്നത്. 2007ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂടിലെ വിദ്യാഭ്യാസലക്ഷ്യങ്ങള്‍ ഇന്നും പ്രസക്തമാണെന്ന വിലയിരുത്തിയ സമിതി, സാമൂഹികനീതി, വിമര്‍ശനാത്മക സമീപനം, തുല്യത, മതനിരപേക്ഷത, അവകാശബോധം തുടങ്ങിയവ ഉറപ്പാക്കുന്ന തരത്തില്‍ പാഠ്യപദ്ധതിയില്‍ സമൂല മാറ്റം വേണമെന്ന് നിരീക്ഷിച്ചിരുന്നു.
വിമോചനത്തിനും സാമൂഹികമാറ്റത്തിനുമുള്ള ഉപാധിയായി വിദ്യാഭ്യാസം മാറണമെന്ന ചിന്തയുടെയും മതനിരപേക്ഷത, ജാതിരഹിത സമൂഹം തുടങ്ങിയ ആവശ്യങ്ങളുടെയും പേരുപറഞ്ഞാണ് എം.എ ബേബി വിദ്യാഭ്യാസമന്ത്രിയായിരിക്കെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തില്‍ 'മതമില്ലാത്ത ജീവന്‍' എന്ന തലക്കെട്ടില്‍ പാഠഭാഗം ഉള്‍പ്പെടുത്തിയത്.
ഇതേ ആശയങ്ങള്‍ വീണ്ടും തിരച്ചുകൊണ്ടുവരുന്നതിനാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് ശ്രമം നടത്തുന്നതെന്നാണ് അധ്യാപക സംഘടനകള്‍ക്കു പിന്നാലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ആരോപിക്കുന്നത്.
ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പാഠഭാഗം പിന്‍വലിച്ചതിനെതിരേ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സമാപിച്ച എസ്.സി.ഇ.ആര്‍.ടി സെമിനാറില്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ച പരിഷത്തിന്റെ അഖിലേന്ത്യാ ഫോറങ്ങളില്‍ ഒന്നായ ഭാരതീയ ജ്ഞാന്‍ വിജ്ഞാന്‍ സമിതി പ്രവര്‍ത്തക ഡോ. അനിതാ രാംപാല്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചുവെന്നാണ് വിവരം.
1996ല്‍ തുടങ്ങിയ ഡി.പി.ഇ.പി കാലത്ത് തിരഞ്ഞെടുക്കപ്പെട്ട ക്ലാസുകളില്‍ നടപ്പിലാക്കിയ സിലബസ് ലഘൂകരണം കേന്ദ്ര നിര്‍ദേശമെന്ന പേരില്‍ വീണ്ടും നടപ്പാക്കാനും സെമിനാറില്‍ ആവശ്യം ഉയര്‍ന്നു.
മത്സരാധിഷ്ടിത സമൂഹത്തില്‍ നിന്ന് വിദ്യാഭ്യാസത്തെ മോചിപ്പിക്കാനെന്ന പേരില്‍ നടത്തുന്ന നീക്കങ്ങള്‍ കേരളത്തിലെ വിദ്യാര്‍ഥികളുടെ ഉന്നതവിദ്യാഭ്യാസ സാധ്യതകള്‍ കുറക്കുമെന്നാണ് അക്കാദമിക വിദഗ്ധകരുടെ നിരീക്ഷണം.
അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനം ഇതുസംബന്ധിച്ച് വിധഗ്ധ പഠനം നടത്തിയ ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചാണെന്നാണ് വിശദീകരണം.


പാഠപുസ്തകങ്ങള്‍
കമ്മ്യൂണിസ്റ്റ്‌വല്‍ക്കരിക്കാനുള്ള
നീക്കം ചെറുക്കും: കെ.എസ്.ടി.യു

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങള്‍ കമ്മ്യൂണിസ്റ്റ്‌വല്‍ക്കരിക്കാനുള്ള ഇടതുസര്‍ക്കാരിന്റെ ഗൂഢനീക്കത്തെ ചെറുത്തുതോല്‍പ്പിക്കുമെന്ന് കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എ.കെ സൈനുദ്ദീന്‍ പ്രസ്താവിച്ചു.
2007ലെ പാഠ്യപദ്ധതി ചട്ടക്കൂട് പൊടിതട്ടിയെടുക്കുകയും 2008ലെ നിലയും നിലവാരവുമില്ലാത്ത പാഠപുസ്തകങ്ങളും മതമില്ലാത്ത ജീവന്‍ ഉള്‍പ്പെടെ കമ്യൂണിസ്റ്റ് ആശയങ്ങളും മതനിരാസവും കൊണ്ടുവന്ന് പാഠ്യപദ്ധതി പരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായാണ് കരിക്കുലം കോര്‍കമ്മിറ്റിയും പരിഷ്‌കരണ കമ്മിറ്റിയും ശ്രമിക്കുന്നത്്. വിശദമായ പഠനത്തിനും ചര്‍ച്ചക്കും ശേഷം മാത്രമേ പാഠ്യപദ്ധതി പരിഷ്‌കരിക്കാവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  5 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  5 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  5 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  5 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  5 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  5 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  5 days ago