അധ്യാപകന്റെ സസ്പെന്ഷന്: ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് 27ന്
കല്‍പ്പറ്റ: തരിയോട് സ്കൂളിലെ അധ്യാപകനും സെറ്റോ ജില്ലാ കണ്‍വീനറുമായ ഷാജു ജോണിന്റെ സസ്പെന്ഷന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 27ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്താന്‍ അധ്യാപകരുടെയും ജീവനക്കാരുടെയും സംയുക്ത സമരസമിതി തീരുമാനിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്നാരോപിച്ചാണ് അധ്യാപകനെ സ്ഥലം മാറ്റുകയും അന്നുതന്നെ സസ്പെന്‍ഡ് ചെയ്യുകയും ഉണ്ടായത്. ഒരു പരാതിക്ക് രണ്ട് ശിക്ഷാ നടപടികളാണ് അധ്യാപകന് അനുഭവിച്ചത്. ഇതംഗീകരിക്കാനാവില്ലെന്നും സസ്പെന്‍ഷനു പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നും സമരസമിതി വിലയിരുത്തി. എന്‍.ജി.ഒ അസോസിയേഷന് ജില്ലാ പ്രസിഡന്റ് വി.സി സത്യന് ഉദ്ഘാടനം ചെയ്തു.
സമരസമിതി ചെയര്മാന് ഉമാശങ്കര്‍ അധ്യക്ഷനായി. ഷേര്‍ളി സെബാസ്റ്റ്യന്‍, കെ.ജി ജോണ്സണ്, എം സുനില്‍കുമാര്‍, നിസാര്‍ കമ്പ, സന്തോഷ്കുമാര്‍ അരിമുള, പി സഫ്വാന്, എം.വി രാജന്, എം രാമകൃഷ്ണന്, ജോണ്സണ് ഡിസല്‍വ, എം.പി.കെ ഗിരീഷ്കുമാര്‍, കെ ഏബ്രഹാം, പി.ജെ സെബാസ്റ്റ്യന്‍, സി.വി നെമി രാജന്, കെ.എച്ച് യൂസഫ്, ടോമി ഇലവുങ്കല്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ പി.പി മുഹമ്മദ് സ്വാഗതം പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ടി. അജിത് കുമാര്‍(എന്‍ജിഒ അസോസിയേഷന്), പി.എസ്. ഗിരീഷ്കുമാര്‍(കെ.പി.എ.സ്.ടിഎ), ബേബി നാപ്പള്ളി (കെ.ജി.ഒ.യു), കെ നസീര്‍(കെ.എസ്.ടി.യു), കെ.എന്‍ സിദ്ദീഖ് (കെ.എ.ടി.എഫ്), സി ഹാരിഷ്(എന്‍.ജി.ഒ സെന്റര്‍), എ.എ സന്തോഷ്കുമാര്‍ (കെ.എസ്ടി.സി), ഇ.വി ഏബ്രഹാം (എ.എച്ച്.എസ്.ടി.എ), പി.എ ജലീല്‍ (കെ.എച്ച്.എസ്.ടി.യു), കെ മൊയ്തു (എസ്.ഇ.യു), ജിറ്റോ ലൂയിസ് (കെ.എസ്.ടി.എഫ്), ഷാനവാസ് (കെ.എം.സി.എസ്.എ), വി.എസ് മധു(പി.എസ്.സി.എ), ദിലീപ്കുമാര് (കെ.ബി.ഇ.യു) എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."