HOME
DETAILS

'സ്വജല്‍ധാര' കുടിവെള്ള പദ്ധതിയുടെ വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി

  
backup
July 11 2016 | 08:07 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%9c%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a7%e0%b4%be%e0%b4%b0-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b4%a6

കൊല്ലം: യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ 'സ്വജല്‍ധാര' സമഗ്ര കുടിവെള്ള പദ്ധതിയുടെ താരിഫ് റേറ്റ് കൂട്ടിയത് ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി. കുടിവെള്ളം പമ്പു ചെയ്യുന്ന മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള താരിഫ് റേറ്റ് യൂനിറ്റിന് ഒന്നര രൂപക്കു പകരം ഇനിമുതല്‍ 2.80 രുപ അടക്കണമെന്നാണ് താരിഫില്‍ പറയുന്നത്. തുക ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാന്‍ യു.ഡി.എഫ് ഭരണകാലത്ത് വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ചാര്‍ജ് വര്‍ധന ഉപേക്ഷിക്കുകയായിരുന്നു.
ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ 2013 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ തുക അടയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന പ്രാദേശിക കുടിവെള്ള യുനിറ്റുകള്‍ക്ക് നോട്ടീസ് അയച്ചു.


കുടിശികയും പിഴപ്പലിശയും അടയ്ക്കാന്‍ തയാറായില്ലെങ്കില്‍ വൈദ്യുതി വിഛേദിക്കുന്നതടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന ഭീഷണിയും നോട്ടീസിലുണ്ട്. കുടിവള്ളം ലഭ്യമല്ലാത്ത ഗ്രാമീണ മേഖലയിലെ അന്‍പതില്‍ കുറയാത്ത സാധാരണക്കാരായ ഉപഭോക്തൃ സംഘങ്ങള്‍ പിരിവെടുത്താണ് യൂനിറ്റുകളുടെ പ്രവര്‍ത്തനത്തിനും ജീവനക്കാര്‍ക്കുള്ള ശമ്പളം നല്‍കുന്നതിനും പണം കണ്ടെത്തുന്നത്.
200 മുതല്‍ 400 രൂപവരെ പ്രതിമാസം പിരിവെടുത്താണ് യൂനിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. സാങ്കേതിക തടസങ്ങളും പ്രവര്‍ത്തന വൈകല്യവും കാരണം പല സൊസൈറ്റികളും കടത്തിലാണ്. ഇത്തരത്തില്‍ പ്രതിസന്ധി നേരിടുമ്പോഴാണ് ബോര്‍ഡിന്റെ പുതിയ ഉത്തരവ് വന്നിട്ടുള്ളത്.
മുന്‍കാല പ്രാബല്യത്തോടെ ബില്‍ അടക്കേണ്ടിവരുമ്പോള്‍ വന്‍തുക പിരിവെടുക്കാന്‍ കഴിയാതെ വരും. ഇത്തവണത്തെ വര്‍ഷകാലം കഴിയുന്നതോടെ മിക്ക സൊസൈറ്റികളും അടച്ചു പൂട്ടേണ്ട അവസ്ഥയിലുമെത്തും. ഇതോടെ കോടികള്‍ ചെലവിട്ടു നിര്‍മിച്ച പദ്ധതികള്‍ വൈദ്യുതിയില്ലാതെ പെരുവഴിയിലാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  17 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  17 days ago
No Image

16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; നിയമം പാസാക്കുന്ന ആദ്യ രാജ്യം

International
  •  17 days ago
No Image

ഖത്തറിൽ നിന്ന് സഊദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു

Saudi-arabia
  •  17 days ago
No Image

'സത്യസന്ധനായ ഉദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തണം'- സജി ചെറിയാൻ്റെ മടപ്പള്ളി പ്രസംഗം, അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

Kerala
  •  17 days ago
No Image

മസ്‌കത്ത് നൈറ്റ് ഫെസ്‌റ്റിവൽ ഡിസംബർ 23 മുതൽ ജനുവരി 21 വരെ; പരിപാടികൾ ഏഴ് വേദികളിലായി നടക്കും

oman
  •  17 days ago