HOME
DETAILS

ആഘോഷങ്ങളില്ല; ഇത് കരുതലിന്റെ ചെറിയ പെരുന്നാള്‍

  
backup
May 24 2020 | 02:05 AM

eidul-fitar-in-kerala-today12345

കോഴിക്കോട്:ഒരുമാസത്തെ റമദാന്‍ വ്രതശുദ്ധിക്കു ശേഷം ഇന്ന് ഇസ്‌ലാം മത വിശ്വാസികള്‍ക്ക് ഈദുല്‍ ഫിത്വര്‍. ഈദ് ഗാഹുകളും പള്ളികളിലെ നമസ്‌കാരങ്ങളും ഒന്നുമില്ലാത്ത പെരുന്നാള്‍ പുലരിയാണ് ഇത്തവണ. വീടുകളില്‍ തന്നെയാണ് ഇത്തവണ പെരുന്നാള്‍ സംഗമം.

ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാള്‍. ഓണ്‍ലൈന്‍ സംഘാടനവും ചാരിറ്റിയും മികവു പുലര്‍ത്തിയ നേമ്പുകാലം കൂടിയാണ് വിട പറഞ്ഞത്. വിവിധ മത,രാഷ്ട്രീയ നേതാക്കള്‍ വിശ്വാസികള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.

റമദാനിന്റെ രാപകലുകളില്‍ ആര്‍ജിച്ചെടുത്ത ആത്മീയ ചൈതന്യം മുന്നോട്ടുള്ള പ്രയാണത്തിന്റെ ഉള്‍ക്കരുത്തായി മാറണമെന്നും പ്രതിസന്ധികളേയും പരീക്ഷണങ്ങളേയും അതിജീവിക്കാന്‍ ജീവിതക്രമത്തെ സമ്പൂര്‍ണമായും സ്രഷ്ടാവിന്റെ മാര്‍ഗത്തിലുള്ള സമര്‍പ്പണമാക്കി മാറ്റണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ.കെ ആലിക്കുട്ടി മുസ് ലിയാര്‍,പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍,എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ ഈദുല്‍ ഫിത്വര്‍ സന്ദേശത്തില്‍ പറഞ്ഞു.

കൊവിഡ് നിയന്ത്രണം പാലിച്ചായിരുന്നു ഈ നോമ്പ് കാലം. പുതുവസ്ത്രം പോലും വാങ്ങാതെയാണ് പലരും ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമാകുന്നത്.പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണമൊരുക്കാനുള്ള അവശ്യസാധനങ്ങള്‍ വാങ്ങാനാണ് വിശ്വാസികള്‍ വീടിന് പുറത്തിറങ്ങിയത്.

അതേ സമയം പെരുന്നാള്‍ പ്രമാണിച്ച് ഇന്ന് ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.ബേക്കറി, വസ്ത്രക്കടകള്‍, മിഠായിക്കടകള്‍, ഫാന്‍സി സ്റ്റോറുകള്‍, ചെരിപ്പുകടകള്‍ എന്നിവ രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുമണിവരെ തുറക്കാം.

ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറുമുതല്‍ 11 വരെ അനുവദിക്കും. ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ വാഹനങ്ങളില്‍ അന്തര്‍ജില്ലാ യാത്രകള്‍ നടത്താം. സാമൂഹിക അകലം പാലിക്കല്‍, മുഖാവരണം ധരിക്കല്‍ തുടങ്ങിയവ കര്‍ശനമായി പാലിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  19 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  19 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  19 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  19 days ago