HOME
DETAILS
MAL
സ്‌കൂള്‍ പാചക തൊഴിലാളികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ കഞ്ഞിവച്ച് പ്രതിഷേധിക്കും
backup
April 13 2017 | 17:04 PM
ആലപ്പുഴ : സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നിയോഗിച്ച പാചക തൊഴിലാളികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ കഞ്ഞിവെച്ച് പ്രതിഷേധിക്കും. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന പ്രതിഷേധ സമരം സി പി ഐയുടെ തൊഴിലാളി വിഭാഗമായ എ ഐ ടി യു സിയുടെ നേതൃത്വത്തിലാണ്.
തുച്ഛമായ ദിവസ വേതനത്തില്‍ പതിറ്റാണ്ടുകളായി ജോലി ചെയ്യുന്ന തൊഴിലാളികളെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കുക, 250 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാചകക്കാരന്‍ എന്ന തരത്തില്‍ ക്രമീകരിക്കുക, പെന്‍ഷനും മറ്റ് തൊഴില്‍ അംഗീകാരങ്ങളും നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി കെ കെ ജയറാം, പ്രസിഡന്റ് സുരേഷ് സൂര്യമംഗലം തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."