മുഖ്യമന്ത്രിയ്ക്കിന്ന് 75-ാം പിറന്നാള്‍; പിണറായി വിജയന് ആശംസകളുമായി പ്രമുഖര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയഞ്ചാം ജന്മദിനം. 1944 മെയ് 24 നാണ് ജനനം. കൊടിയ ദാരിദ്രത്തില്‍ നിന്ന് തലശ്ശേരി ബ്രണ്ണന്‍ കോളജിലെ ബി എ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥി. സ്റ്റുഡന്‍സ് ഫെഡറേഷനിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍. 1970,77,91 വര്‍ഷങ്ങളില്‍ കൂത്തുപറമ്പില്‍ നിന്നും 96 ല്‍ പയ്യന്നൂരില്‍ നിന്നും നിയമസഭയിലെത്തി. രണ്ടു വര്‍ഷം ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ സഹകരണ- വൈദ്യുതി മന്ത്രി. 98 ല്‍ ചടയന്‍ ഗോവിന്ദന്റെ മരണത്തോടെ സി.പി.എം സംസ്ഥാന സെക്രട്ടറി പദവില്‍. പിന്നീട് 2016 ല്‍ ധര്‍മടത്ത് നിന്ന് ജയിച്ച് നിയമസഭയില്‍. ഇപ്പോള്‍ കേരളത്തെ നയിക്കുന്നു.
ആഘോഷങ്ങളൊന്നുമില്ലെന്നും സാധാരണ ദിവസം പോലെ തന്നെയാണ് പിറന്നാള്‍ ദിനമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കം പ്രമുഖര്‍ പിണറായിക്ക് ആശംസകളുമായെത്തി. രാവിലെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ അറിയിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിണറായിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു.
കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകളെന്ന് നടന്‍ മോഹന്‍ലാലും ഫെയ്സ്ബുക്കില്‍ കുറിച്ചു. സംവിധായകരായ അരുണ്‍ ഗോപി, ആഷിക് അബു തുടങ്ങിയവരും മുഖ്യമന്ത്രിയ്ക്ക് ആശംസകള്‍ നേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."