HOME
DETAILS

കരിങ്കല്‍ ഉല്‍പ്പന്നങ്ങളുടെ വില ഇരട്ടിച്ചു; കരാര്‍ ജോലികള്‍ പ്രതിസന്ധിയില്‍

  
backup
April 13 2017 | 18:04 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99


കൊട്ടാരക്കര: കഴിഞ്ഞ ഒരു മാസത്തിനിടയില്‍ കരിങ്കല്‍ ഉല്‍പ്പന്നങ്ങളുടെ വില ഇരട്ടിയിലധികമായതോടെ കരിങ്കല്‍ ഉല്‍പ്പന്നങ്ങളുടെ വില ഇരട്ടിച്ചു. ഇതോടെ ത്രിതല പഞ്ചായത്തുകളുടെ കരാര്‍ ജോലികള്‍ എല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. പാരിസ്ഥിതിക അനുമതി ഇല്ലാത്ത കരിങ്കല്‍ ക്വോറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാനുള്ള ഉത്തരവിനെ തുടര്‍ന്നാണ് കരിങ്കല്‍ വില ക്രമാധീതമായി വര്‍ധിച്ചത്. ഉത്തരവിനെ തുടര്‍ന്ന് ജില്ലയിലെ ഭൂരിപക്ഷം ക്വാറികളുടേയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. പാരിസ്ഥിതികാനുമതിക്കുള്ള നിബന്ധനകളും സാമ്പത്തിക ചിലവും താങ്ങാന്‍ കഴിയാത്ത ചെറുകിട ക്വാറികളായിരുന്നു ജില്ലയില്‍ അധികവും. ജില്ലയില്‍ ഈ അനുമതിയുള്ള 3 ക്വാറികള്‍ മാത്രമാണ് ഉള്ളത്. ചെറുകിട ക്വാറികളുടെ പ്രവര്‍ത്തനം നിലനിര്‍ത്തുമ്പോള്‍ ഇവയ്‌ക്കെല്ലാം പാറപൊട്ടിക്കുന്നതിനുള്ള പെര്‍മിറ്റ് നിലവിലുണ്ടായിരുന്നു.
പെര്‍മിറ്റുകള്‍ നിലിനില്‍ക്കെതന്നെ ക്വാറികളുടെ പ്രവര്‍ത്തനം  ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിടുകയായിരുന്നു. എന്നാല്‍ തൊട്ടടുത്തുള്ള പത്തനംതിട്ട ജില്ലയില്‍ പെര്‍മിറ്റുള്ള ക്വാറികളുടെ പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നുണ്ട്. പാരിസ്ഥിതിക അനുമതി ഉത്തരവ് ഫലത്തില്‍ ചെറുകിടക്കാരേയും തൊഴിലാളികളേയുമാണ് ബാധിച്ചിട്ടുള്ളത്. വന്‍കിട ക്വാറികളും ക്രഷറുകളും പ്രവര്‍ത്തിക്കുന്നതിനാല്‍ ഉത്തരവ് അവര്‍ക്ക് ഗുണമാവുകയും ചെയ്തു. ക്വാറി ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത് ഇപ്പോള്‍ ഇക്കൂട്ടര്‍ ആണ്. പത്തനംതിട്ട ജില്ലയില്‍ നിന്നോ തമിഴ് നാട്ടില്‍ നിന്നോ വേണം കരാര്‍ ജോലികള്‍ക്ക് ഇപ്പോള്‍ പാറ എത്തിക്കാന്‍. നേരത്തെ മൂവായിരം രുപയായിരുന്ന ഒരു ലോഡ് പാറയ്ക്ക് ഇപ്പോള്‍ 6000 രുപയാണ് വില. പാറപ്പൊടിക്കും മെറ്റലുകള്‍ക്കെല്ലാം ഈ രീതിയില്‍ വില വര്‍ധിച്ചിട്ടുണ്ട്. വീട് നിര്‍മാണം പോലെയുള്ള അത്യാവശ്യങ്ങള്‍ക്ക് ക്രഷറുകാര്‍ പറയുന്ന വില നല്‍കേണ്ട അവസ്ഥയാണ്. മാര്‍ച്ച് 31നകം പണി പൂര്‍ത്തീകരിക്കേണ്ടുന്ന കോടിക്കണക്കിന് രുപയുടെ നിര്‍മാണ ജോലികളാണ് ത്രിതല പഞ്ചായത്തുകള്‍ കരാര്‍ നല്‍കിയിട്ടുള്ളത്. ഇതിപ്പോള്‍ ഏപ്രില്‍ അവസാനം വരെ നീട്ടിയിട്ടുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതൊന്നും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് കരാറുകാര്‍. കരിങ്കല്‍ ഉല്‍പ്പന്നങ്ങളുടെ വിലയിരട്ടിച്ചതുമൂലം എസ്റ്റിമേറ്റ് തുകയക്ക് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. നിര്‍മാണ ജോലികള്‍ തുടങ്ങിയാല്‍ കൈനഷ്ടം ഉണ്ടാകുമെന്ന്  കരാറുകാര്‍ ഭയപ്പെടുന്നു. പാറയുടേയും മെറ്റലിന്റേയും എല്ലാം വില പഴയരീതിയില്‍ കണക്കാക്കിയാണ് എസ്റ്റിമേറ്റുകള്‍ തയാറാക്കിയിട്ടുള്ളത്. ടെന്‍ഡര്‍ നടപടികള്‍ മത്സര സ്വഭാവത്തിലായിരുന്നതിനാല്‍ എസ്റ്റിമേറ്റ് തുകയിലും താഴ്ത്തിയാണ് മിക്ക കരാറുകളും ഉറപ്പിച്ചിട്ടുള്ളത്. നഷ്ടം സഹിച്ച് നിര്‍മാണ ജോലികള്‍ ചെയ്യാന്‍ കരാറുകാര്‍ തയാറാകാത്തതു മൂലം വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്ന സ്ഥിതി വന്നിട്ടുണ്ട്. ക്വാറികളുടെ കാര്യത്തില്‍ ജില്ലയ്ക്കും പത്തനംതിട്ട ജില്ലയ്ക്കും വ്യത്യസ്ത നിയമങ്ങള്‍ ഉണ്ടായതെങ്ങനെയാണെന്നാണ് കരാറുകാര്‍ ചോദിക്കുന്നത്. ക്വാറി നടത്തിപ്പില്‍ കൊണ്ടുവന്ന പുതിയ നിയമങ്ങള്‍ വന്‍കിടകാര്‍ക്ക് വില നിയന്ത്രിക്കുന്നതിനുള്ള അവസരം ഒരുക്കിയിരിക്കുകയാണെന്ന് ചെറുകിടക്കാരും ആരോപിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago
No Image

ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം

National
  •  2 months ago
No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 months ago
No Image

ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

National
  •  2 months ago